പ്രേക്ഷകരിൽ കൗതുകമുണർത്തി ആശാ ശരത്തിന്റെ വേഷപ്പകർച്ച "പീസ് " ചിത്രത്തിലെ ക്യാരക്ടർ ടീസർ ശ്രദ്ധേയമാകുന്നു."പീസ് " സിനിമയുടെ  ക്യാരക്റ്റർ ടീസർപുറത്തിറങ്ങി. ആശാ ശരത്ത് വേഷമിടുന്ന ജലജ എന്ന കഥാപാത്രത്തിന്റെ വിശേഷങ്ങൾ ആണ് ടീസറിൽ ഉൾപെടുത്തിയി രിക്കുന്നത്. ടീസറിൽ ഉടനീളംവ്യത്യസ്തമായ പല വേഷങ്ങളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട് . ഒരു മുഴു നീള എന്റർടൈനറിന് വേണ്ട ലക്ഷണങ്ങൾ എല്ലാം തന്നെ ഉറപ്പ് നൽകുന്നുണ്ട്. അതിനു പുറമെ പുതുതായി ഇറങ്ങിയ ടീസർ കൂടുതൽ പ്രതീക്ഷകൾ നൽകുന്നു സ്വാഭിമാനവും - സമാർഥ്യവും ഉള്ള ജീവിതം ആഘോഷിക്കുന്ന,പ്രണയിക്കുന്ന,  കലഹിക്കുന്ന, പുതുമകൾ നിറഞ്ഞഒരുകഥാപാത്രമായാണ് ആശാ ശരത്തിനെ ടീസറിൽ ഉടനീളം കാണാൻ കഴിയുക. അവതരണത്തിലും രൂപത്തിലും പുതുമയുള്ളഒരുകഥാപാത്രമാണ് ജലജ എന്നത് ഇതിനോടകം ഉറപ്പിക്കാം. 

പതിവ് കുറ്റാന്വേഷണ സ്വാഭാവമുള്ളതോ കുടുംബ പശ്ചാത്തലങ്ങളിലെ  സൗമ്യയായ ഒരു വീട്ടമ്മയോ എന്നതിൽ നിന്നും വളരെ വ്യത്യസ്തമായ വേഷ-പകർച്ചതന്നെയാണ് താരം ചിത്രത്തിനായിസ്വീകരിച്ചിരിക്കുന്നത്. നാൾവഴിയിൽ ഇത്ര നാളും കണ്ട താരത്തെയോ അവതരണമൊ അല്ല നമ്മെ കാത്തിരിക്കുന്നതെന്ന് പീസ് ലെ ഈ charecter promo കൊണ്ടു വ്യക്തമാണ്.

"പീസ് "  ഓഗസ്റ്റ് 19ന്  തീയറ്ററുകളിൽ എത്തും.

ജോജു ജോർജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന " പീസ് "  മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന ഒരു സറ്റയർ മൂവിയാണ്‌. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. 

തൊടുപുഴ, എറണാകുളം, കോട്ടയംഎന്നിവിടങ്ങളിലായിട്ടാണ് 'പീസി'ന്റെ ചിത്രീകരണം പൂർത്തീകരിച്ചത്.  സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. 
ജുബൈർ മുഹമ്മദ് സംഗീത സംവിധാനംനിർവഹിച്ചിരിക്കുന്നു.


ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, സ്ക്രിപ്റ്റ് അസിസ്റ്റൻ്റ്: അനന്തകൃഷ്ണൻ,ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, സൗണ്ട് ഡിസൈൻ: അജയൻ അദത്, വസ്ത്രാലങ്കാരം: ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, ഷമീർ, ജോ, സ്റ്റിൽസ്: ജിതിൻ മധു, സ്റ്റോറി ബോർഡ്: ഹരിഷ് വല്ലത്ത്, ഡിസൈൻസ്‌: അമൽ ജോസ്‌.

പി.ആർ.ഒ മഞ്ജു ഗോപിനാഥ്‌.


No comments:

Powered by Blogger.