എം.വി. ജോർജ് കുമ്പനാടിന് കാർട്ടൂൺ അക്കാഡമി വിശിഷ്ടാംഗത്വം നൽകി.

ഉപ്പായി മാപ്ലയെന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ  കേരളത്തിനു മുമ്പിലെത്തിച്ച  കാര്‍ട്ടൂണിസ്റ്റ് എം.വി.ജോര്‍ജ് കുമ്പനാടിന് കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം ക്യഷിവകുപ്പ് മന്ത്രി പി. പ്രസാദ്
വിശിഷ്ടാംഗത്വംരേഖപ്പെടുത്തിയ ഫലകം കൈമാറിയത് .

പത്തനംതിട്ട പ്രസ് ക്ലബിൻ്റെ സഹകരണത്തോടെയായിരുന്നു ചടങ്ങ്. കാർട്ടൂൺ അക്കാഡമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ ബ്ലെസി ,പ്രസ് ക്ലബ് പ്രസിഡൻ്റ് സജിത് പരമേശ്വരൻ ,സെക്രട്ടറി എ. ബിജു ,മുൻ സെക്രട്ടറി ബിജു കുര്യൻ ,സണ്ണി മർക്കോസ്, മീഡിയ അക്കാഡമി സെക്രട്ടറി എൻ.പി സന്തോഷ്, കാർട്ടൂണിസ്റ്റുകളായ ബൈജു പൗലോസ് ,സുധീർ നാഥ് ,ഷാജി മാത്യു ,സജീവ്  ശൂരനാട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

No comments:

Powered by Blogger.