"കിങ്ങിണിക്കൂട്ടം" : കാമ്പസ് പശ്ചാത്തലത്തിൽ വ്യത്യസ്തമായ ചിത്രം.


കാമ്പസ് പശ്ചാത്തലത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായി എത്തുകയാണ് കിങ്ങിണിക്കൂട്ടം എന്ന ചിത്രം. സന്തോഷ് ഫിലിംസ് മാരമണിനുവേണ്ടി സന്തോഷ് മാരമൺ, മോൻസിപനച്ചുമൂട്ടിൽ എന്നിവർ നിർമ്മിക്കുന്ന കിങ്ങിണിക്കൂട്ടം നവാഗതനായ പ്രവീൺ ചന്ദ്രൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ റിലീസ് ചെയ്യും.

യുവപ്രേക്ഷകർക്ക് രുചിക്കുന്ന ഒരു കാമ്പസ് കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.പതിനഞ്ച് ദിവസത്തെ, കോളേജ് വിദ്യാർത്ഥികളായ ,ഒരു പെൺകുട്ടിയും, ആൺകുട്ടിയും തമ്മിലുള്ള കരാർ പ്രണയവും തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. അത് പ്രേക്ഷകർക്ക് രുചിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നു.

കോളേജിലെ ഒരു ഹീറോയാണ് സുമിത്ത്. ഡാനി കോളേജിലെ വില്ലനും. സുന്ദരിയായ വീണയെ ഡാനി സ്ഥിരമായി ശല്യം ചെയ്യുമായിരുന്നു. ഇതിൽ നിന്ന് രക്ഷപെടാൻ വീണ, സുമിത്തുമായി ഒരു പ്രണയ കരാർ ഉണ്ടാക്കി.തുടർന്ന് കോളേജ് കാമ്പസിൽ ഉണ്ടായ സംഭവങ്ങൾ എല്ലാവരെയും ഞെട്ടിച്ചു. പ്രമുഖ നടൻ ഇന്ദ്രൻസ് ഒരു കോളേജ് ക്യാൻ്റീൻ നടത്തിപ്പുകാരൻ്റെ വ്യത്യസ്തമായ വേഷത്തിൽ എത്തുന്നു എന്നത് ഒരു പ്രത്യേകതയാണ്.

സന്തോഷ് ഫിലിംസ് മാര മണിനു വേണ്ടി സന്തോഷ് മാരമൺ, മോൻസിപനച്ചു മൂട്ടിൽ എന്നിവർ നിർമ്മിക്കുന്ന കിങ്ങിണി കൂട്ടം ,പ്രവീൺ ചന്ദ്രൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്നു. ഡി.ഒ.പി - അരുൺ സിത്താര, എഡിറ്റർ - ബിബിൻ വിഷ്വൽ ഡോൺസ്,ഗാനരചന - രാജീവ് ആലുങ്കൽ ,ശ്രീനാഥ് അഞ്ചൽ, രമ അന്തർജനം, ആലാപനം - പി.ജയചന്ദ്രൻ ,വിധു പ്രതാപ് ,പ്രദീപ്മാരാരി, സംഗീതം - സജീവ് മംഗലത്ത്, ആർട്ട് - ബിജു തിരുവനന്തപുരം, സുമോദ് കോഴഞ്ചേരി ,ബി.ജി.എം- അനിൽ ഗോപാൽ, മേക്കപ്പ് -സുരേഷ് തഴക്കര ,ലിവിഷ, പ്രൊഡക്ഷൻ കൺട്രോളർ- നൂർ ഓച്ചിറ ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അജയൻ കരവാളൂർ, ആക്ഷൻ - ഡ്രാഗൺ ജിറോഷ്, സഹസംവിധാനം -ഉണ്ണി വിജയമോഹൻ, നിഥീഷ് നടരാജ്, അഖിൽ, ജോബി, സ്റ്റിൽ - ജയമോഹൻ.

ഇന്ദ്രൻസ്, രഞ്ജിത്ത് രാജ്, ജയൻ ചേർത്തല,ശരത്ത് ചന്ദ്രൻ ,കൊല്ലം ഷാ, സന്തോഷ് മാരമൺ, ഡിനി ഡാനിയേൽ, ഹരീഷ് പൈങ്കിളി,തരിയൻ ജോർജ്, വരുൺ, മധു പട്ടത്താനം ,ആര്യാദേവി, ഉഷ ടി.ടി, ബിജിന, മെറിൻ ആൻ കോശി, ബേബി നിഥുന സുനിൽ എന്നിവർ അഭിനയിക്കുന്നു. കായംകുളം, മൂന്നാർ, ഓച്ചിറ ,കോഴഞ്ചേരി ,തിരുവനന്തപുരം എന്നിവിടങ്ങളിൽ ചിത്രീകരിച്ച കിങ്ങിണിക്കൂട്ടം ഉടൻ റിലീസ് ചെയ്യും .

പി.ആർ.ഒ: അയ്മനം സാജൻ.

1 comment:

Powered by Blogger.