" പത്മ" വെറും ഒരു സിനിമ മാത്രമല്ല : മധുപാൽ .

ശ്രീ അനൂപ് മേനോൻ സംവിധാനം ചെയ്ത്  അഭിനയിച്ച പത്മ എന്ന ചലച്ചിത്രത്തിനു അഭിനന്ദനങ്ങൾ. 

തിയേറ്ററിൽ ചില സിനിമകൾ തീർന്നു കഴിയുമ്പോൾ അവയെ സീറ്റിൽ തന്നെ വിട്ടുപോരുന്ന അവസ്ഥയുണ്ട്.  ചിലത് പുറത്തേക്കിറങ്ങി വാഹനത്തിൽ കയറുമ്പോൾ വിട്ടുകളയും. 

ചില ചലച്ചിത്രങ്ങൾ വിടാതെ നമ്മളെ പിൻതുടരും.  ഒരു സിനിമ നമ്മുടെ കൂടെ സഞ്ചരിക്കുമ്പോഴാണ് അത് ഉത്തമമായഒരുകാഴ്ചയാകുന്നത് പത്മ നമ്മുടെ കൂടെയുള്ള സിനിമയാണ്ജീവിതത്തിൽ കണ്ടതും കേട്ടതും അനുഭവിക്കുന്നതുമായതിനെ കാലത്തിനൊത്തത് എന്ന് അടയാളപ്പെടുത്തുന്ന ഒരു സിനിമവെറുതെ കാണുന്നതല്ല അതിനും അപ്പുറം എന്ന് ഉറപ്പിക്കുന്ന ചിത്രം
സുരഭി  കൂടെ അനൂപ് 
കഥാപാത്രങ്ങളായി മാത്രമേ അവരെ നമുക്ക് കാണാൻ കഴിയൂ  അത്രമേൽ മനോഹരമായിട്ടാണ് അവർ സ്വയം കാഴ്ചവച്ചത്. 

അനൂപ് എന്ന മികച്ച  സംവിധായകന്റെ ചിത്രങ്ങൾ ഇനിയും നമുക്ക് കാണാൻ കഴിയും. എഴുതുന്നവന്റെ മനസ്സ് ദൃശ്യമാകും അനൂപിനും സുരഭിയ്ക്കും മഹാദേവൻ തമ്പിയ്ക്കും അഭിനന്ദനങ്ങൾ..

മധുപാൽ .
 

No comments:

Powered by Blogger.