വിഖ്യാത ബം​ഗാളി സംവിധായകൻ തരുൺ മജുംദാർ (91) അന്തരിച്ചു



വിഖ്യാത ബം​ഗാളി സംവിധായകൻ തരുൺ മജുംദാർ (91) അന്തരിച്ചു. വാർധക്യസഹജമായ       ആരോ​ഗ്യത്തെ തുടർന്നാണ് അന്ത്യം. 

മധ്യവർത്തി കുടുംബങ്ങളുടെ ജീവിത​ഗന്ധിയായ കഥകൾ വെള്ളിത്തിരയിലെത്തിച്ച സംവിധായകനായിരുന്നു അദ്ദേഹം.1990-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.

ബാലികാ ബധു (1976), കുഹേലി (1971), ശ്രീമാൻ പൃഥ്വിരാജ് (1972), ​ഗണദേവത (1978) ദാദർ കീർത്തി (1980) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. 

ഉത്തംകുമാർ, സുചിത്ര സെൻ, ഛബ്ബി ബിശ്വാസ്, സൗമിത്ര ചാറ്റർജി തുടങ്ങിയ താരങ്ങൾക്കൊപ്പം മികച്ച ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 

No comments:

Powered by Blogger.