" വിക്രാന്ത് റോണ " ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജൂലൈ 28ന് റിലീസ് ചെയ്യും.

താര തിളക്കത്തോടെ വിക്രാന്ത് റോണ ട്രൈലെർ ലോഞ്ച്!!

കിച്ച സുദീപ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം വിക്രാന്ത് റോണയുടെ ട്രൈലെർ ലോഞ്ച്  ലുലു പി വി ആറിൽ വച്ചു നടന്നു. നായകൻ കിച്ച സുദീപും അണിയറ പ്രവർത്തകരും ചടങ്ങിൽസന്നിഹിതരായിരുന്നു. മാധ്യമ പ്രവർത്തകർക്ക് വേണ്ടി മീറ്റ് ദി പ്രെസ്സ് സെഷനും സംഘടിപ്പിച്ചിരുന്നു . പൂർണമായും 3 ഡി യിലാണ് വിക്രാന്ത് റോണ ചിത്രീകരിച്ചത്. ജൂലൈ 28ന്  ചിത്രം തീയേറ്ററുകളിലെത്തും.

കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തു എത്തും. ശാലിനി ആര്‍ട്‍സിന്‍റെ ബാനറില്‍ ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവരാണ് നിര്‍മ്മാണം. ഇന്‍വെനിയോ ഫിലിംസിന്‍റെ ബാനറില്‍ അലങ്കാര്‍ പാണ്ഡ്യനാണ് സഹനിര്‍മ്മാണം. സല്‍മാന്‍ ഖാന്‍ ഫിലിംസും സീ സ്റ്റുഡിയോസും കിച്ച ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.ഒരു ഫാന്റസി ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ് നായിക.

നൂറു കോടിക്ക് അടുത്താണ് ചിത്രത്തിന്റ ബഡ്ജറ്റ്. 'സിനിമകൾ ഭാഷയുടെ അതിർ വരമ്പുകൾ ഭേദിക്കണമെന്നും ഏറെ പ്രതിസന്ധികൾക്ക് ഒടുവിലാണ് വിക്രാന്ത് റോണ പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നും കിച്ച സുദീപ് പറയുകയുണ്ടായി. മലയാളം ഒഴികെ മറ്റു ഭാഷകളിൽ തന്റെ ശബ്ദം തന്നെയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും സുദീപ് മനസ് തുറന്നു. രംഗി തരംഗ എന്ന സിനിമ ഒരുക്കിയ അനൂപ് ഭണ്ടാരിയാണ് വിക്രാന്ത് റോണ സംവിധാനം ചെയുന്നത്. 

No comments:

Powered by Blogger.