ഗണേഷ് രാജിൻ്റെ " പൂക്കാലം "


 'ആനന്ദം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഗണേഷ് രാജ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് "പൂക്കാലം ".

വിജയരാഘവന്‍, കെപിഎസി ലീല, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി മണിരത്‌നം, ജഗദീഷ്,അബു സലിം, ജോണി ആന്റണി,അന്നു ആന്റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളായ കാവ്യ, നവ്യ,അമൽ,കമൽ എന്നിവരും അഭിനയിക്കുന്നു.

സി എൻ സി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നി ബാനറിൽവിനോദ് ഷൊര്‍ണുര്‍,തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "പൂക്കാലം " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവ്വഹിക്കുന്നു.

പ്രൊഡക്ഷന്‍ ഡിസൈനര്‍-സൂരജ് കുറവിലങ്ങാട്, ചിത്രസംയോജനം-മിഥുന്‍ മുരളി,സംഗീതം, പശ്ചാത്തല സംഗീതം- സച്ചിന്‍ വാര്യര്‍, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്,  ചമയം- റോണക്‌സ് സേവ്യര്‍,  പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചേമ്പ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-വിശാഖ് ആര്‍ വാര്യര്‍,നിശ്ചല ഛായാഗ്രഹണം-സിനറ്റ് സേവ്യര്‍,പോസ്റ്റര്‍ ഡിസൈന്‍-അരുണ്‍ തോമസ്,പി ആര്‍ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.