വക്കീൽ പ്രൊഫഷനും കുടുംബവും എപ്പോഴും രണ്ട് തട്ടിൽ രണ്ടായി തന്നെ പോകണമെന്ന സന്ദേശവുമായി " വാശി " .


രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാർ നിർമ്മിച്ച് വിഷ്ണു ജി.രാഘവ് തിരക്കഥ രചിച്ച് സംവിധാനം. ചെയ്ത ചിത്രമാണ്  " വാശി " '

" വാശി "യുടെ കഥയാണ് സിനിമ പറയുന്നത്. വക്കീൽ പ്രൊഫഷനും കടുംബവും രണ്ട് തട്ടിൽരണ്ടായിപോകേണ്ടതാണ് എന്ന് സിനിമ വരച്ചുകാട്ടുന്നു. 

വക്കീലൻമാരാണ് എബി മാത്യുവും മാധവി മോഹനും. പിന്നീട് ജീവിതത്തിലും ഇവർ ഒന്നായി.പിന്നീടുള്ള ഇവരുടെ കുടുംബ ജീവിതമാണ് ഏറെ പിരിമുറുക്കത്തോടെ ഈ ചിത്രത്തിലുള്ളത്. 

ടോവിനോ തോമസ്സും പ്രശസ്ത ദക്ഷിണേന്ത്യൻ താരം കീർത്തി സുരേഷുമാണ് ഈചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ എബി മാത്യുവിനേയും, മാധവി മോഹനേയും അവതരിപ്പിച്ചിരിക്കുന്നത് 

അനുമോഹൻ, ബൈജു സന്തോഷ്, ഡോ.റോണി, നന്ദു കോട്ടയംരമേഷ്,ജി.സുരേഷ്കുമാർ,അനഘ നാരായണൻ
( തിങ്കളാഴ്ച നിശ്ചയം ഫെയിം) , വനിത കൃഷ്ണചന്ദ്രൻ ,മിഥുൻ എം., ഡാൻ, വിനോദ് തോമസ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമൽദേവ്, മായാ വിശ്വനാഥ്, ഗീതി സംഗീത, ആർ.ജെ.രഘു, സീമാ നായർ , അർമ്മിത അനീഷ്, അനഘ അശോക് എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

വിനായക് ശശികുമാറിൻ്റെ വരികൾക്ക് കൈലാസ് മേനോൻഈണംപകർന്നിരിക്കുന്നു. നീൽഡി കുഞ്ഞ
ഛായാഗ്രഹണവും അർജു ബെൻഎഡിറ്റിംഗുംനിർവ്വഹിക്കുന്നു.കലാസംവിധാനംസാബു മോഹൻകോസ്റ്റ്യും ഡിസൈൻ.ദിവ്യാ ജോർജ്.
മേക്കപ്പ്.പി.വി.ശങ്കർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ  നിഥിൻ മൈക്കിൾ, 
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്  പ്രതാപൻ കല്ലിയൂർ 
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ 
 കെ.രാധാകൃഷ്ണൻ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

ഉർവ്വശി തീയേറ്റേഴ്സും രമ്യാ മൂവീസ്സും ചേർന്ന് " വാശി "  വിതരണം ചെയ്യുന്നു. നീൽ ഡി. കുഞ്ഞയുടെഛായാഗ്രഹണവും,യാക്സൺ - നേഹയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന് മാറ്റ്കൂട്ടി. 

അഡ്വ. എബി മാത്യു പബ്ലിക്ക് പ്രോസിക്കുട്ടറാവുന്നു,അഡ്വ.
മാധവി മോഹനനെയും എബിയെയും രണ്ട്തട്ടിലാക്കുന്ന ഒരു കേസ് അവർക്കിടയിൽ എത്തുന്നതോടെ അവരിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ,ഈഗോ ,വാശി എന്നിവയ്‌ക്കൊപ്പം രണ്ടു പേരുടെ കക്ഷികളും അവരുടെ വൈകാരിക തലങ്ങളും സിനിമയിൽ നന്നായി  അവതരിപ്പിച്ചിരിക്കുന്നു. 

ഇവരുടെ സങ്കീർണ്ണതകളും ഇമോഷൻസുംപ്രേക്ഷകരുമായി
ലിങ്ക്ചെയ്യാൻകഴിയുന്നുവെന്നതാണ് സിനിമയുടെ പ്ലസ് പോയിൻ്റ് .

ടോവിനോ തോമസും ,കീർത്തി സുരേഷും  മികച്ച അഭിനയമാണ് ചിത്രത്തിൽ ഉടനീളംകാഴ്ചവെച്ചിരിക്കുന്നത്. ബൈജു സന്തോഷിൻ്റെ അഡ്വ.രാജീവ് മുള്ളൂരും , ഡോ.റോണി ഡേവിഡിൻ്റെ എബി മാത്യുവിൻ്റെ അളിയൻ ജോസും,അനു മോഹൻ്റെ ഗൗതവും അഭിനയമികവ് പുലർത്തി. 

ഓരോ കേസും വക്കീലിനെയും ജഡ്ജിയെയും അതുമായി ബന്ധപ്പെട്ടവരെയും ഏങ്ങനെ ബാധിക്കുന്നുവെന്ന്സിനിമയുടെ പ്രമേയത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു.  

ശരി തെറ്റുകളെ വ്യാഖ്യാനിക്കുന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടുകളിലുടെയാണ് എന്ന് സമർത്ഥിക്കുമ്പോഴും നടന്ന ക്യത്യത്തെ ന്യായികരിക്കാൻ സിനിമ ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpK desK .
 

No comments:

Powered by Blogger.