കൊച്ചിയില്‍ ബാദുഷ സിനിമാസ് നിര്‍മ്മാണ കമ്പനിയുടെ ഉദ്ഘാടനം നിലവിളക്കു കൊളുത്തി എന്‍. എം. ബാദുഷ നിര്‍വഹിച്ചു.

കൊച്ചിയില്‍ ബാദുഷ സിനിമാസ് നിര്‍മ്മാണ കമ്പനിയുടെ ഉദ്ഘാടനം നിലവിളക്കു കൊളുത്തി എന്‍. എം. ബാദുഷ നിര്‍വഹിച്ചു. 

മലയാളസിനിമയിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ നിര്‍മ്മാതാക്കളായ ആന്‍റണി പെരുമ്പാവൂര്‍, സിയാദ് കോക്കര്‍, എം രഞ്ജിത്ത്, ബി രാകേഷ്, നാദിര്‍ഷാ, മഞ്ജു ബാദുഷ തുടങ്ങിയവരും ജയശങ്കര്‍, സജിത മഠത്തില്‍ സംവിധായകരായ കണ്ണന്‍ താമരക്കുളം, ലിയോ തദ്ദേവൂസ്, എബ്രിഡ് ഷൈന്‍, വിധു വിന്‍സെൻ്റ്, സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് എന്നിവരും പങ്കെടുത്തു. എന്‍. എം ബാദുഷ ഷിനോയ്മാത്യു എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന പെന്‍ ആന്‍ഡ് പേപ്പര്‍ കമ്പനി ലോഞ്ചിംഗും നടന്നു. 

പുതിയസിനിമകളുടെ ഓഡിയോ റിലീസും ടീസര്‍ റിലീസുംനടന്നു.സഹനിര്‍മ്മാതാവ് ഷിനോയ് മാത്യു നന്ദി പറഞ്ഞു. മലയാള സിനിമയുടെ പുതിയ തുടക്കം കുറിക്കുന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ വഴി മോഹന്‍ലാലും ആശംസകള്‍ അറിയിച്ചു         

മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഫോട്ടോ   സ്വാമി പ്രേമസരസ്വതി

No comments:

Powered by Blogger.