" ദൈവം നിന്നോട് പൊറുക്കും , പക്ഷെ ഞാൻ നിന്നോട് പൊറുക്കില്ല " . സൂരാജ് വെഞ്ഞാറമൂടിൻ്റെ മറ്റൊരു മികച്ച കഥാപാത്രം കൂടി.


സൂരാജ് വെഞ്ഞാറമൂടിനെ പ്രധാന കഥാപാത്രമാക്കി 
ഉണ്ണി ഗോവിന്ദ് രാജ്  സംവിധാനം ചെയ്യുന്ന രണ്ട് മണിക്കൂർ പത്ത് മിനിറ്റ് ദൈർഘ്യമുള്ള  "ഹെവൻ " തീയേറ്ററുകളിൽ റിലീസ് ചെയ്തു.  മലയാള സിനിമയിൽ മറ്റൊരു ത്രില്ലർ ചിത്രം കൂടി പ്രേക്ഷകന് മുന്നിൽ എത്തി. ആറ് കൊലപാതകങ്ങളുടെ ചുരുളഴിക്കുന്നതാണ് സിനിമയുടെ പ്രമേയം. 

നന്മയും തിന്മയും തമ്മിലുള്ള പോരാട്ടംകൂടിയാണ് ഈ സിനിമ. കാളിയാർ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ പീറ്റർ കുരിശിങ്കലായി സുരാജ് വെഞ്ഞാറമൂട് വേഷമിടുന്നു. 
അദ്ദേഹം ഈ കേസ് അന്വേഷണത്തിന്കുടുതൽ
താൽപര്യമെടുക്കുന്നു. അതാണ് സിനിമയുടെ ഇതിവൃത്തം.   

ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയാർ ലേ ലോപ്പസ് , പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ,ശ്രുതി ജയൻ,
വിനയപ്രസാദ്,ആശാ അരവിന്ദ്,
രശ്മിബോബൻ,അഭിജ
ശിവകല,ശ്രീജ,മീര നായർ,മഞ്ജു പത്രോസ്,ഗംഗാ നായർ, ബോബൻ ശമുവേൽ ,സ്മിനു സ്മിജു  തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ  എ.ഡി. ശ്രീകുമാർ,
രമ ശ്രീകുമാർ,കെ.കൃഷ്ണൻ,
ടി.ആർ. രഘുരാജ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിർവ്വഹിക്കുന്നു.

അരൂർ സർക്കിൾ ഇൻസ്പെക്ടർ പി.എസ് സുബ്രഹമണ്യനും, സംവിധായകനും ചേർന്നാണ്  തിരക്കഥതയ്യാറാക്കിയിട്ടുള്ളത്. 

സംഗീതം-ഗോപി സുന്ദർ, എഡിറ്റർ-ടോബി ജോൺ,കല-അപ്പുണ്ണിസാജൻ,മേക്കപ്പ് ജിത്തു,വസ്ത്രാലങ്കാരംസുജിത്ത്മട്ടന്നൂർ,സ്റ്റിൽസ് സേതു ,
പ്രേംലാൽപട്ടാഴി,ഡിസൈൻആനന്ദ് രാജേന്ദ്രൻ,അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, ആക്ഷൻ മാഫിയ ശശി, ഓഡിയോഗ്രഫിഎംആർരാജാകൃഷ്ണൻ,സൗണ്ട്  ഡിസൈൻവിക്കി,കിഷൻ.

സൂരാജ് വെഞ്ഞാറമൂടിൻ്റെ കരിയറിലെ മറ്റൊരു വ്യത്യസ്ത വേഷം കൂടി. പീറ്റർ കുരിശിങ്കലിനെകയ്യടക്കത്തോടെ  അഭിനയിച്ച് പ്രേക്ഷക കയ്യടി ഒരിക്കൽ  കൂടി നേടി.

ജാഫർ ഇടുക്കിയുടെ സ്റ്റീഫൻ, അലൻസിയർ ലേ ലോപ്പസിൻ്റെ സബ്ബ് ഇൻസ്പെക്ടർ പി.ജി. സുകുമാരപിള്ളയും ശ്രദ്ധേയമാണ്.  അതിഥി താരമായി നിമിഷ സജയനും മികച്ച അഭിനയം കാഴ്ചവെച്ചു.  

ത്രില്ലർ മൂഡ് നിലനിർത്താൻ ഗോപീ സുന്ദറിൻ്റെ പശ്ചാത്തല സംഗീതവും , വിനോദ് ഇല്ലംമ്പള്ളിയുടെഛായാഗ്രഹണവും പ്രധാന പങ്ക് വഹിക്കുന്നു. ടോബി ജോണിൻ്റെ എഡിറ്റിംഗും നന്നായിട്ടുണ്ട്. 

ത്രില്ലർ സിനിമകൾ  ഇഷ്ടപ്പെടുന്നവർക്കായി  കുടുംബ പശ്ചാത്തലത്തിലാണ് "ഹെവൻ"ഒരുക്കിയിരിക്കുന്നത്. 

Rating : 3.5 / 5.
സലിം പി. ചാക്കോ.
cpK  desK.
 

No comments:

Powered by Blogger.