അഭിനയ വിസ്മയത്തിന് ആദരവന്ദനം .

ഞാനൊരു നടനാണ് ,
നടൻ മാത്രം,
താരമല്ല ,
സാമ്രാട്ടുമല്ല.

സത്യൻ .
......................................................

മാനുവേൽ സത്യനേശൻ നാടാർ (58) 1912 നവംബർ ഒൻപതിന് ജനിച്ചു. മലയാളത്തിന്റെ മഹാനടൻ സത്യൻ വിടവാങ്ങിയിട്ട് ഇന്ന് ( ജൂൺ 15) 51 വർഷം തികയുന്നു.  

വിടവാങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിട്ടും സത്യന്റെ ഉജ്ജ്വലമായ ഓർമ്മകൾ മലയാളികളുടെ മനസിൽ തിരയിളക്കം സ്യഷ്ടിക്കുന്നു. 

1951ൽ "ത്യാഗ സീമ " യിലൂടെ അരങ്ങേറ്റം. ആദ്യം പുറത്ത് വന്ന ചിത്രം 1952ലെ " ആത്മസഖി'' ആയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായ " നീലക്കുയിൽ " സത്യന്റെ സിനിമാ ജീവിതം മാറ്റിമറിച്ചു. " ആത്മസഖി "  മുതൽ " അനുഭവങ്ങൾ പാളിച്ചകൾ " വരെയുള്ള നൂറ്റിയമ്പിൽ പരം സിനിമകൾ പ്രേക്ഷകർക്ക് മറക്കാൻ കഴിയുന്നതല്ല .

നീലക്കുയിൽ ( ശ്രീധരൻ നായർ ) , മുടിയനായപുത്രൻ ( രാജൻ) ,ഭാര്യ ( പ്രൊഫ. ബെന്നി ) ,ഓടയിൽ നിന്ന് ( പപ്പു) ,ചെമ്മീൻ ( പളനി ) ,അശ്വമേധം ( ഡോ. തോമസ് ) , യക്ഷി ( പ്രൊഫ. ശ്രീനി) ,കടൽ പാലം ( നാരായണ കൈമൾ ,രഘു ( ഡബിൾ റോൾ) ,വാഴ്‌വേ മായം ( സുധി ) ,ക്രോസ് ബെൽറ്റ് ( രാജശേഖരൻ നായർ ) ,നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ( പരമു പിള്ള ) ,ത്രിവേണി ( ദാമോദരൻ മുതലാളി) ,ഒരു പെണ്ണിന്റെ കഥ ( മാധവൻ തമ്പി ) ,ശരശയ്യാ ( ഡോ. തോമസ് ) ,കരകാണാക്കടൽ ( തോമാ) ,ഇൻങ്കിലാബ് സിന്ദാബന്ദ് ( അദ്ധ്യാപകൻ) ,അനുഭവങ്ങൾ പാളിച്ചകൾ ( ചെല്ലപ്പൻ) എന്നി  സിനിമകളും, കഥാപാത്രങ്ങളും  പ്രേക്ഷക മനസിൽ ഇടം നേടിയവയാണ്. 
രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 

അഭിനയ ജീവിതത്തിന്റെ അത്യുന്നതയിൽ നിൽക്കുമ്പോൾ വിട പറഞ്ഞ മലയാള സിനിമയുടെ സ്വന്തം സത്യൻ. 1971 ജൂൺ പതിനഞ്ചിന് പുലർച്ചെ നാലരയക്ക് അദ്ദേഹം വിട പറഞ്ഞു. രക്താർബുദത്തിന്റെ പിടിയിലും അത് കാര്യമാക്കാതെ സിനിമയ്ക്ക് വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 

മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസിലാക്കാനും, അവരെ സഹായിക്കാനും മനസ്സുള്ള നടനായിരുന്നു അദ്ദേഹം. 

സത്യൻ മാഷ് മലയാള സിനിമയിൽ തീർത്ത സിംഹാസനം ഇന്നും ഒഴിഞ്ഞ് കിടക്കുന്നു. 

പുതിയ കാലത്തെ നടൻമാർക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം.

സലിം പി. ചാക്കോ.
cpk desk.

No comments:

Powered by Blogger.