റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകഹൃ​ദയത്തോടൊപ്പം ബോക്സ്‌ ഓഫീസും കീഴടക്കി രക്ഷിത് ഷെട്ടി ചിത്രം " 777 ചാർളി " .

'കന്നഡ സൂപ്പർതാരം രക്ഷിത് ഷെട്ടിയെ നായകനാക്കി മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ്  '777 ചാർളി'. 

മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ 5 ഭാഷകളിലായി ജൂൺ 10 നാണ് തിയറ്റർ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ ധർമ്മയെയും ചാർളിയെയും കാണാൻ വൻ ജനസാ​ഗരമാണ് തിയറ്ററുകളിലേക്കെത്തിയത്. പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രം പ്രേക്ഷകഹൃ​ദയത്തോടൊപ്പം ബോക്സ്‌ ഓഫീസും കീഴടക്കി മുന്നേറുകയാണ്. 

പരുക്കനും ഏകാകിയുമായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ചാർളി എന്ന നായകുട്ടികടന്നുവരുന്നതിനുശേഷം ഇരുവരുടെയും ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. നായ നായികയായെത്തുന്ന ചിത്രംനായപ്രേമിയല്ലാത്തവർക്കും ഏതെങ്കിലും രീതിയിൽ റിലേറ്റ് ചെയ്യാൻ സാധിക്കുമെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമ കണ്ടിറങ്ങുന്നവർക്ക് ചാർളിയെ സ്വന്തമാക്കാൻ തോന്നുന്നു എന്നതാണ് മറ്റൊരു ഹൈലൈറ്റ്. നായ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രങ്ങൾ ഒരുപാടുണ്ടെങ്കിലും പ്രമേയം കൊണ്ടും അവതരണ രീതിയൊണ്ടും വേറിട്ട ദൃശ്യാവിഷ്ക്കാരം കൊണ്ടും '777 ചാർളി' അവയിൽ നിന്നും വ്യത്യസ്ഥമാണ്. 

അരവിന്ദ് കശ്യപ് ഛായാഗ്രഹണവും പ്രതീക് ഷെട്ടി എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിൽ നോബിൻ പോൾ സംഗീതം ഒരുക്കിയിരിക്കിയ ​ഗാനങ്ങൾ ഹൃദയസ്പർശമാണ്. വിവിധ ഭാഷകളിലെ വരികൾ മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവരുമാണ് തയ്യാറാക്കിയത്. പരംവാഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ് അതാത്‌ ഭാഷകളിൽ വിതരണത്തിനെത്തിച്ചത്. 

ഒരു നായ മുഴുനീള കഥാപാത്രമായി എത്തുന്ന സിനിമ എന്നതിനാൽ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി എറണാകുളം പിവിആർ, വനിത വിനീത, തിരുവനന്തപുരം അജന്താ എന്നീ തിയറ്ററുകളിൽ ഡോ​ഗ് ലവ്വേർസിന് വേണ്ടി മാത്രമായി ജൂൺ 6, 7 തിയ്യതികളിൽ '777 ചാർളി' യുടെ പ്രിവ്യു ഷോ നടത്തിയിരുന്നു. ഒത്തിരിപേരാണ് സിനിമ കാണാനെത്തിയത്. സിനിമ കണ്ടിറങ്ങിയവർ ചിത്രം റിലീസ് ചെയ്ത ശേഷം കുടുംബസമേതം ചാർളിയെ കാണാൻ വരുന്നു എന്നത് ചാർളിയുടെ വിജയമാണ്.

No comments:

Powered by Blogger.