സുരേഷ് ഗോപിയ്ക്ക് ജന്മദിനാശംസകൾ .മലയാള ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ  നടൻ   സുരേഷ്‌ ഗോപിക്ക് ജന്മദിനാശംസകൾ. 

1965-ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ സുരേഷ്ഗോപിയുടെ അഭിനയജീവിതത്തിന് വഴിത്തിരിവായത് തമ്പി കണ്ണന്താനത്തിന്റെ രാജാവിൻ്റെ മകൻ (1986) എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ്.ജയരാജന്റെ കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997-ൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. 

1959 ജൂൺ 26-ന് കൊല്ലം നഗരത്തിലെ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥൻ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായാണ് സുരേഷ് ഗോപി ജനിച്ചത്. 

ഓടയിൽ നിന്ന് ,പൂവിന് പുതിയ പൂന്തെന്നൽ, രാജാവിന്റെ മകൻ,വ്രതം,വഴിയോരക്കാഴ്ചകൾ, ഇവിടെ എല്ലാവർക്കും സുഖം, ഇരുപതാം നൂറ്റാണ്ട്, 
ഭൂമിയിലെ രാജാക്കന്മാർ,
ന്യൂ ഡൽഹി, 1921,മൂന്നാം മുറ, 
മനു അങ്കിൾ, അനുരാഗി,
ഒരു സിബിഐ ഡയറി കുറിപ്പ് 
ജാഗ്രത, ദൗത്യം, ഇന്നലെ ,
അക്ഷരത്തെറ്റ് ,ഒരു വടക്കൻ വീരഗാഥ, നായർ സാബ്, വർത്തമാന കാലം, മിഥ്യ, തൂവൽ സ്പർശം അർഹത, ഇൻ ഹരിഹർ നഗർ ,
ഈ തണുത്ത വെളുപ്പാൻ കാലത്ത്, എന്റെ സൂര്യപുത്രിക്ക്, ആനവാൽ മോതിരം, ഭൂമിക, 
ആധാരം, ധ്രുവം, പൈതൃകം, 
ഏകലവ്യൻ, സമൂഹം, മാഫിയ, 
യാദവം, മണിച്ചിത്രത്താഴ്, 
ഇതു മഞ്ഞു കാലം, കാശ്മീരം, 
കമ്മീഷണർ, ദി സിറ്റി,രുദ്രാക്ഷം, 
മാനത്തെ കൊട്ടാരം, അക്ഷരം,
യുവതുർക്കി, ലേലം ,അനുഭൂതി 
കളിയാട്ടം, സമ്മർ ഇൻ ബെത്‌ലഹേം,പ്രണയവർണങ്ങൾ ,വാഴുന്നോർ ,പത്രം, എഫ്.ഐ.ആർ, ക്രൈം ഫയൽ, സാഫല്യം,സത്യമേവജയതേ,ഡ്രീംസ്,‌ കവർ സ്റ്റോറി, തെങ്കാശിപ്പട്ടണം,രണ്ടാംഭാവം,സുന്ദരപുരുഷൻ. സ്വപ്നം കൊണ്ട് തുലാഭാരം, സസ്നേഹംസുമിത്രമകൾക്ക് ,ഭരത്ചന്ദ്രൻ ഐ.പി.എസ്. ,
ദി ടൈഗർ, ചിന്താമണി കൊലക്കേസ്, അശ്വാരൂഢൻ 
പതാക, സ്മാർട്ട്‌ സിറ്റി, 
നോട്ട്ബുക്ക്, ലങ്ക, ഡിറ്റക്ടീവ്, 
ടൈം ,നാദിയ കൊലപ്പെട്ട രാത്രി, ദി സൗണ്ട് ഓഫ് ബൂട്ട്, ട്വന്റി:20, പകൽ, നക്ഷത്രങ്ങൾ ,ഐ.ജി., 
ജനകൻ ,ക്രിസ്ത്യൻ ബ്രദേഴ്സ്, മേൽവിലാസം, ദി കിംഗ് ആന്റ്ദികമ്മീഷണർ, 'അപ്പോത്തിക്കിരി, വരനെ ആവശ്യമുണ്ട് തുടങ്ങിയ മലയാളസിനിമകളിലും,ദീന,സമസ്ഥാനം,ഐ തുടങ്ങിയ തമിഴ് സിനിമകളിലും,അന്തിമ തീർപ്പ്,ആഒക്കഡു,അവലംബം തുടങ്ങിയ തെലുങ്കു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.


സലിം പി.ചാക്കോ .

No comments:

Powered by Blogger.