വിഘ്നേഷ് ശിവനും ,നയൻതാരയും വിവാഹിതരായി.

താരജോഡികളായ വിഘ്നേഷ് ശിവൻ്റെയും,നയൻതാരയുടെയുംവിവാഹംമഹാബലിപുരത്തെ ഷെറാട്ടൻ ഫോർ പോയിൻ്റ്സ് റിസോർട്ടിൽ  നടന്നു  

വെളുപ്പിന് നാലു മണിയ്ക്കും എട്ട് മണിയക്കും ഇടയിലാണ് വിവാഹംനടന്നത്.കുടുംബാംഗങ്ങളും അടുത്ത സുഹ്യത്തുക്കളും മാത്രമെ ചടങ്ങിന് പങ്കെടുത്തുള്ളു. 

സംവിധായകൻ ഗൗതം മേനോൻ്റെ നേതൃത്വത്തിലുള്ള ടീം അണ് വിവാഹം ചിത്രീകരിച്ചത്. നെറ്റ് ഫ്ലിക് സിലൂടെ പിന്നിട് ആരാധകർക്ക് ചടങ്ങുകൾ കാണാം 

ഷാരൂഖ്ഖാൻ , രജനികാന്ത്, വിജയ് , സൂര്യ ,ജ്യോതിക ,ശരത് കുമാർ ,രാധിക ശരത്കുമാർ, കാർത്തി, ദിവ്യദർശിനി ,ദിലീപ് , എ.എൽ.വിജയ് തുടങ്ങിയവർ പങ്കെടുത്തു. 

2015ൽ റിലീസ് ചെയ്ത " നാനും റൗഡി താൻ " എന്ന ചിത്രത്തിൻ്റെ സെറ്റിൽ വച്ചാണ് ഇവർ പ്രണയത്തിലായത്. " കാതുവാക്കിലെ രണ്ടു കാതൽ " ആയിരുന്നു ഇവർ ഒന്നിച്ച അവസാന ചിത്രം. 


No comments:

Powered by Blogger.