" ആടു ജീവിതത്തിൻ്റെ " ചിത്രീകരണത്തിനൊപ്പം ഏ.ആർ. റഹ്മാൻ.

പ്രേക്ഷകർ  ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന  ബ്ലെസി സംവിധാനം ചെയ്യുന്ന  പൃഥ്വിരാജ് സുകുമാരൻ  'ആടു ജീവിതം' സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

വലിയ ഇടവേളക്ക് ശേഷം എ.ആർ.റഹ്മാൻമലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് "ആടുജീവിതം" .

ഇപ്പോഴിതാ ചിത്രത്തിന്റെ  സെറ്റിൽ നിന്നും എ.ആർ റഹ്മാനോടപ്പം നിൽക്കുന്ന ചിത്രം പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ
പങ്കുവെച്ചിരിക്കുന്നു." ജോർദാനിലെ വാദി റമിലേക്ക് ടീമിനെ പ്രചോദിപ്പിക്കാൻ ആരാണ് വന്നത് എന്ന് നോക്കൂ!

" നന്ദി' ചിത്രത്തിനൊപ്പം പൃഥ്വിരാജ് കുറിച്ചു. ചിത്രം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. 

എ.ആർ.റഹ്മാനും സന്തോഷം പങ്കിട്ട് രംഗത്തെത്തി. 'രണ്ട് ദിവസത്തേക്ക് ഫോണില്ല, ഇന്റർനെറ്റ് ഇല്ല. ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടുകളും മാത്രമാണ് " എന്ന  കുറിപ്പോടെ ജോർദാനിലെ ചിത്രം എ. ആർ റഹ്മാനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും വൈറലായി. 

No comments:

Powered by Blogger.