"എന്റെ കല്യാണം ഒരു മഹാസംഭവം " എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.


സരസ്വതി ഫിലിംസിന്റെ ബാനറിൽ  പ്രശസ്ത മേക്കപ്മാൻ  ബിനോയ് കൊല്ലം സംവിധാനംചെയ്ത  ചിത്രത്തിന്റെ പൂജ കഴിഞ്ഞു. കൊല്ലം ശക്തികുളങ്ങര ശ്രീ ധർമ്മശാസ്ത്രക്ഷേത്രസന്നിധിയിൽ വച്ച് പൂജ ചടങ്ങ് നടന്നു. 

സരസ്വതി ഫിലിംസിന്റെ ബാനറിൽ ആദ്യത്തെ ചിത്രമായ ഉൾക്കാഴ്ച ഉടൻ റിലീസിന് തയ്യാറെടുക്കുന്നു. സുന്ദരി എന്ന ചിത്രത്തിനുശേഷം  ബിനോയ് കൊല്ലം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സജി ദാമോദർ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നു. കപ്പൽ മുതലാളി, മഹാരാജ ടാക്കീസ്, കിച്ചാമണി എംബിഎ, ഹൈലസ എന്നീ ചിത്രങ്ങൾക്ക് ശേഷം സജി തിരക്കഥ രചിക്കുന്ന ചിത്രമാണിത്. ചായാഗ്രഹണം  നജീബ് ഷാ നിർവഹിക്കുന്നു. പോസ്റ്റർ ഡിസൈനർ സനൂപ് വാഗമൺ. സ്റ്റിൽസ് സന്തോഷ്.

പി ആർ ഒ :
എം കെ ഷെജിൻ ആലപ്പുഴ.

No comments:

Powered by Blogger.