ലക്ഷം കാഴ്ചക്കാരുമായി ജനമനസിൽ " പകരം " .



സാമൂഹിക പ്രസക്തിയുള്ള ശക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന പകരം എന്ന ഷോർട്ട് ഫിലിം യൂടൂബിൽ ഒരു ലക്ഷം കാഴ്ചക്കാരുമായി മുന്നോട്ട് കുതിക്കുന്നു. 

ചുരുങ്ങിയ കാലങ്ങൾ കൊണ്ട് മികച്ച സൃഷ്ടികളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ ട്രീ ബേർഡ്സ് എൻ്റർടെയിൻമെൻ്റ് അവതരിപ്പിക്കുന്ന പകരം, രചനയും, സംവിധാനവും നിർവ്വഹിക്കുന്നത് മുഖ്യധാര മലയാള സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന ജോൺ കെ.പോൾ ആണ്.

സോഷ്യൽ മീഡിയയിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിച്ച് ശ്രദ്ധേയരായ അജോ സാമുവേൽ, അർച്ചിത അനീഷ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പുതിയ കാലഘട്ടത്തിലെ കമിതാക്കളുടെ ഇഷ്ടാനുഷ്ടങ്ങളും, വിരഹവും, അപ്രത്യക്ഷ കണ്ടു മുട്ടലുകളും അവതരിപ്പിക്കുന്ന പകരം, കാലങ്ങളായി കടമായി കാത്ത് വച്ച ഒരു പകരം വീട്ടലിൻ്റെ കഥയും പറയുന്നു.കാലിക പ്രസക്തമായ വിഷയങ്ങളിലൂടെയാണ് പകരം പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്നത്.

ട്രീ ബേർഡ്സ് എൻ്റർടെയിമെൻ്റിനുവേണ്ടി ജോൺ കെ.പോൾ രചന, സംവിധാനം നിർവ്വഹിക്കുന്ന പകരത്തിൻ്റെ ഡി.ഒ.പി -വിഷ്ണുപ്രസാദ്, എഡിറ്റർ -ആൽബിച്ചൻ
അധികാരം, ആർട്ട് - പ്രഭ കൊട്ടാരക്കര, മേക്കപ്പ് - പ്രണവ് വാസൻ, ഇമ്രാൻ ,അസിസ്റ്റൻ്റ് ഡയറക്ടർ -സൻജയ് ശിവൻ, അമൽ ഷ, പ്രൊജക്റ്റ് ഡിസൈനർ - സുനിൽ ഇറവങ്കര, പ്രൊഡക്ഷൻ കൺട്രോളർ- പ്രസാദ് ശശി, ജിനീഷ് ജോർജ്, മാനേജർ - മ്രിധുൽ കെ.വി, പി.ആർ.ഒ- അയ്മനം സാജൻ
അജോ സാമുവൽ, ആർച്ചിത ,സഹീർ മുഹമ്മദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ട്രീ ബേർഡ്സ് എൻ്റർടെയിൻ്റ് യൂറ്റ്യൂബ് ചാനലിൽ പകരം കാണാം.

പി.ആർ.ഒ- അയ്മനം സാജൻ

No comments:

Powered by Blogger.