ഫ്രെയിം റിച്ച്നസ്സ്, കളർഫുൾ വിഷ്വൽസ്, കന്യാകുമാരി മനോഹാരിതയിൽ " ഓർമ്മകളിൽ " പൂർത്തിയായി

 
 

പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന "ഓർമ്മകളിൽ " ചിത്രീകരണം പൂർത്തിയായി.ജീവിതസാഹചര്യങ്ങൾജീവിതത്തെഅതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.   

ഒരിടവേളയ്ക്കു ശേഷം ശങ്കർ , ഒരു ഡിഐജി കഥാപാത്രത്തിലൂടെ, നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമ കൂടിയാണ് ഓർമ്മകളിൽ .                                                    കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. ഏഷ്യയിലെ ഏറ്റവും ഉയരമുള്ളതും നീളമുള്ളതുമായ തൊട്ടിൽപ്പാലം,ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ പറളിയാർ വെള്ളച്ചാട്ടം, ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർപ്ളാന്റേഷനുകളിലൊന്നായ വൈകുണ്ഠം പ്ളാന്റേഷൻസ് തുടങ്ങി നിരവധി പ്രൈം ബ്യൂട്ടി സ്പോട്ടുകളിലായിരുന്നു ഷൂട്ടിംഗ്. അതുകൊണ്ടു തന്നെ റിച്ച്നസ്സും കളർഫുള്ളുമായ വിഷ്വൽ മനോഹാരിത നിറഞ്ഞ് നില്ക്കുന്ന ഫ്രെയിമുകൾ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായിരിക്കും.  ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി എന്നിവരും അഭിനയിക്കുന്നു.             ബാനർ - പ്രീമിയർ സിനിമാസ് , രചന , നിർമ്മാണം, സംവിധാനം - എം. വിശ്വപ്രതാപ് , ഛായാഗ്രഹണം - നിതിൻ കെ രാജ്, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - എം വിശ്വപ്രതാപ് , സംഗീതം - ജോയ് മാക്സ്‌വെൽ , ആലാപനം - ജാസി ഗിഫ്റ്റ്, സുജാത മോഹൻ , പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - എ എൽ അജികുമാർ , പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, കല-ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, കോസ്‌റ്റ്യും - രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ - പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ - ടി മഗേഷ്, ഡിസൈൻസ് - വിനീത് വാസുദേവൻ, സംവിധാന സഹായികൾ - ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , സ്റ്റുഡിയോ - പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് - അജേഷ് ആവണി .

പി ആർ ഓ :
അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.