" വിഡ്ഡികളുടെ മാഷ് " ജൂൺ 17ന് റിലീസ് ചെയ്യും .അഞ്ജലി നായർ as ശ്രുതി."വിഡ്ഡികളുടെ മാഷ് " ജൂൺ 17ന് റിലീസ് ചെയ്യും.നവാഗതനായ അനീഷ് വി എ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രുതി എന്ന കഥാപത്രത്തെ അഞ്ജലി നായർ അവതരിപ്പിക്കുന്നു.

ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയുടെ ബാനറിൽ ഒ എം ആർ റസാഖ്, ബാബു വി, രാജേഷ് സോമൻ, ദിലീപ് മോഹൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം നിർവ്വഹിക്കുന്നു.

ദിലീപ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിൽ ദിലീപ് മോഹൻ, ശാരി, മണിയൻപിള്ള രാജു, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഖദ,രാജേഷ് പറവൂർ, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
 
റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സി.ജെ, സ്റ്റീവ്, ദിവിൻ പ്രഭാകർ, ദിലീപ് പാലക്കാട്, അമെയ തുമ്പി എന്നിവരും താരനിരയിൽ അണിനിരക്കുന്നു..

No comments:

Powered by Blogger.