ചരിത്രം തിരുത്താൻ " CBl 5 THE BRAlN ". മമ്മുട്ടി - കെ. മധു - എസ്.എൻ സ്വാമി ടീം ഒരിക്കൽ കൂടി വിജയത്തിലേക്ക്.

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന സി.ബി.ഐ.പരമ്പരകളിലൂടെ,പ്രേക്ഷകരുടെമനസ്സിൽ ഇടം നേടിയ സേതുരാമയ്യർ ഇക്കുറി എത്തിയിരിക്കുന്നത് " C B I 5 : THE BRAIN  " എന്ന ചിത്രത്തിലൂടെയാണ്.
കെ.മധു - എസ്.എൻ.സ്വാമി കൂട്ടുകെട്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. 

മുപ്പത്തിനാല് വർഷങ്ങൾക്കുള്ളിൽ അഞ്ച് സിനിമകളിൽ ഒരേ നായകൻ, ഒരേ സംവിധായകൻ ,ഒരേ തിരക്കഥാകൃത്ത് . പോലീസ് കഥകൾ കണ്ട് മടുത്ത പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവമായി സി.ബി.ഐ അന്വേഷണം മാറി എന്നത് യഥാർത്ഥ്യമാണ് .

സി.ബി.ഐ.യുടെ മുൻ പതിപ്പുകളിലെ എല്ലാ മാനറിസങ്ങളോടയുമാണ് സേതുരാമയ്യരെ  മമ്മൂട്ടി
ഭദ്രമാക്കിയിരിക്കുന്നത്. 
മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ അന്വേഷണ രീതിയാണ്‌ ഈ ചിത്രത്തിനു വേണ്ടി കെ.മധുവും എസ്.എൻ.സ്വാമിയും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്.

ശാസ്ത്രീയവും നൂതനവുമായ സാങ്കേതിക വിദ്യകൾ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നു. മിസ്റ്ററി ത്രില്ലർ സിനിമയാണിത്. 

" ബാസ്ക്കറ്റ് കില്ലിംഗ് വഴി ഗൂഡാലോചന നടത്തിയ  അജ്ഞാത കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര അന്വേഷിക്കാൻ സേതുരാമയ്യർ വിണ്ടും  കേരളത്തിൽ എത്തുന്നതാണ് സിനിമയുടെ പ്രമേയം " .

മുകേഷ് ( ചാക്കോ - സി.ബി.ഐ) , ജഗതി ശ്രീകുമാർ ( വിക്രം - സി.ബി. ഐ ), സായികുമാർ ( ഡി.വൈ.എസ്. പി - സത്യദാസ് ) , രൺജി പണിക്കർ ( സി.ബി.ഐ ഇൻസ്പെക്ടർ ബാലഗോപാൽ ) , അനൂപ് മേനോൻ ( ഐ.ജി കെ.സി. ഉണ്ണിത്താൻ  ) , ദിലീഷ് പോത്തൻ ( മുഖ്യമന്ത്രി ഗിരിധരൻ കുറ്റിയാടി ) ,ആശാ ശരത് ( അഡ്വ. പ്രതിഭ എസ്.) ,  കനിഹ (സൂസൻ ജോർജ്ജ് ), അൻസിബ ഹസൻ ( ജ്യോതി - സി.ബി.ഐ ഓഫീസർ ട്രെയിനി), മാളവിക മേനോൻ (ഡബ്ല്യൂ.പി.സി.ഓ  കേരള പോലീസ്  ) , മാളവിക നായർ 
( അനുജ) ,രാജുമാർ ആചാരി 
( വിക്രമിൻ്റെ മകൻ ജയൻ), 
ജി. സുരേഷ്കുമാർ ( മന്ത്രി അബ്ദുൾ മജീദ്) , ഹരീഷ് രാജ് ( സി.ബി.ഐ ഓഫീസർ ട്രെയിനി രഞ്ജിത് ) ,സന്തോഷ് കീഴാറ്റൂർ
 ( ഡി. എസി  ബാബുരാജ് - കേരള പോലീസ് ) , സൗബിൻ ഷാഹിർ ( പോൾ മേജോ/ സന്ദീപ് ), റാവു രമേശ് ( താരക നായിഡു ഐ.പി. എസ് ,സി.ബി.ഐ ജോയിൻ്റ് ഡയറ്കർ ) ,സുദേവ് നായർ ( എസ്.ഐ രാജു നമശിവായം ) , ജയകൃഷ്ണൻ(സി.ഐ ജോസ് ) ,ഇടവേള ബാബു ( മാമൻ വർഗ്ഗീസ്  ) ,രമേഷ് പിഷാരടി ( വിനയ്  - സി.ബി.ഐ ഓഫീസർ ), പ്രശാന്ത് അലക്സാണ്ടർ ( മാത്യുസ് - ഏ.എസ്.ഐ സി.ബി.ഐ) ,അർജുൻ നന്ദകുമാർ ( ഫ്രാൻസിസ് - ഫ്രീലാൻഡ് ജേർണലിസ്റ്റ് ) ,
കോട്ടയം രമേഷ് ( അൻവർ  ) , കിരൺ ( ആക്ടിവിസ്റ്റ് ചന്ദ്രനാഥ് ) , അസീസ് നെടുമങ്ങാട് ( ബോബൻ ), സജിപതി ( സുരേന്ദ്രൻ - ഏ.എസ് ഐ കേരള പോലീസ് ) ,രവികുമാർ (സിബിഐ ഡയറക്ടർ ,നകുൽ വർമ്മ  ) ,പ്രതാപ് പോത്തൻ ( ഡോ. ജോർജ്ജി ഏബ്രഹാം  ), പ്രസാദ് കണ്ണൻ  എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

സ്വർഗ്ഗ ചിത്രയുടെ ബാനറിൽ സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമ്മിക്കുന്ന ഈ ചിത്രം സ്വർഗ്ഗചിത്ര റിലീസ് തീയേറ്ററുകളിൽഎത്തിച്ചിരിക്കുന്നു.  സനീഷ് ഏബ്രഹാം ,മനീഷ് ഏബ്രഹാം എന്നിവരാണ് 
സഹ നിർമ്മാതാക്കൾ. ബാബു ഷാഹീറാണ് ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസർ . 

പശ്ചാത്തല സംഗീതം ജേക്ക്സ് ബിജോയും , ഛായാഗ്രഹണം അഖിൽ ജോർജ്ജും ,ഏ. ശ്രീകർപ്രസാദ് എഡിറ്റിംഗും, സിറിൾകുരുവിളകലാസംവിധാനവും ,പ്രദീപ് രംഗൻ മേക്കപ്പും, സ്റ്റെഫി സേവ്യർ അഭിജിത്ത് എന്നിവർ  കോസ്റ്റുമും ഡിസൈനും,വിക്കിശബ്ദസംവിധാനവും,എം.ആർ.രാജാകൃഷ്ണൻ  ഫൈനൽ മിക്സിംഗും  നിർവ്വഹിക്കുന്നു.  

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ വി.ബോസും, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് ശിവരാമകൃഷ്ണനും ,രതീഷ് നെടുമങ്ങാടും,പ്രൊഡക്ഷൻ
എക്സിക്കുട്ടീവ്സ് അനിൽ മാത്യു ,രാജു അരോമ എന്നിവരും , പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനും ,പി.ആർ.ഓമാർ:  വാഴൂർ ജോസ് ,മഞ്ജു ഗോപിനാഥ് തുടങ്ങിയവരാണ് 
മറ്റ് അണിയറ ശിൽപ്പികൾ , ഓഡിയോസൈനമ്യൂസിക്കാണ്.  
സി.ബി.ഐ സീരിസിലെ ആദ്യ ചിത്രം " ഒരു സി.ബി.ഐ ഡയറികുറിപ്പ് " 1988 ഫെബ്രുവരി പതിനൊന്നിനും, രണ്ടാമത്തെ ചിത്രം " ജാഗ്രത ! " സി.ബി.ഐ ഡയറി - പാർട്ട് രണ്ട് 1989 സെപ്റ്റംബർ ഏഴിനും, മുന്നാമത്തെചിത്രം സേതുരാമയ്യർ CBl - A Story - CBI v/sCBI 2004 ജനുവരി ഇരുപത്തിമൂന്നിനും,നാലാമത്തെ ചിത്രം " നേരറിയാൻ CBI-  An UnNatural Story Told in a Natural Way "  2005 സെപ്റ്റംബർ ഒൻപതിനും തീയേറ്ററുകളിൽ എത്തി വൻ പ്രദർശന വിജയങ്ങൾ നേടി . എസ് .എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയായിരുന്നു എല്ലാ " സി.ബി.ഐ " ചിത്രങ്ങളും സംവിധാനം ചെയ്‍തത്.

കൂർമ്മ ബുദ്ധിയാണ് സേതുരാമയ്യരുടെ ആയുധം. പിറകിൽ കൈകൾ കെട്ടിയുള്ള നടപ്പുമായി സേതുരാമയ്യർ പ്രേക്ഷകരെ വീണ്ടും കയ്യിലെടുത്തു. ക്ലൈമാക്സിൽ ആരും പ്രതീക്ഷിക്കാത്ത കൊലയാളിയെ പ്രഖ്യാപിക്കുന്ന രീതിയ്ക്ക് മാറ്റമില്ല. 

മമ്മൂട്ടിയുടെ മേക്കപ്പ്മാൻ  എസ്. ജോർജ്ജ്  അഭിനന്ദനം അർഹിക്കുന്നു. മുൻ ചിത്രങ്ങളിൽ പശ്ചാത്തല സംഗീത സംവിധാനം നിർവ്വഹിച്ച ശ്യാമിൻ്റെ സംഗീതം ജേക്സ് ബിജോയ് പുന:സ്യഷ്ടിച്ചിരിക്കുകയാണ്. 
ജേക്സ് ബിജോയ് യുടെ പശ്ചാത്തല സംഗീതവും അഖിൽജോർജ്ജിൻ്റെഛായാഗ്രഹണവും,ഏ.ശ്രീകർപ്രസാദിൻ്റെ എഡിറ്റിംഗും മികച്ച നിലവാരം പുലർത്തി . 

അനൂപ് മേനോൻ, സായികുമാർ എന്നിവരുടെ അഭിനയം പ്രേക്ഷകശ്രദ്ധ നേടി. ജഗതി ശ്രീകുമാറിനെഅവതരിപ്പിച്ചിരിക്കുന്ന രീതി ശ്രദ്ധേയം .
ജഗതിചേട്ടനെ സ്ക്രീനിൽ കാണുമ്പോൾ പ്രേക്ഷകർ കൈയ്യടിച്ച് വരവേൽക്കുന്നത് കാണാമായിരുന്നു. 

സേതുരാമയ്യരെ സ്വീകരിക്കാൻ പ്രേക്ഷകർ തയ്യാറാകും എന്ന് കരുതാം . പ്രേക്ഷകർക്ക് കുടുംബസമേതം കാണാനും ആസ്വദിക്കാനും പറ്റുന്ന സിനിമയാണിത്. ട്വിസ്റ്റുകൾ കുടുതൽ ഉള്ള ചിത്രമെന്നും വിശേഷിപ്പിക്കാം. 

Rating : 4/ 5.
സലിം പി. ചാക്കോ.
cpK desK.

No comments:

Powered by Blogger.