മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന " പുഴു "വിൻ്റെ ട്രെയിലർ പുറത്തിറങ്ങി.



ചിത്രം മേയ് 13ന് സോണി ലൈവിലൂടെ*

Streaming In Malayalam , Tamil , Hindi , Kannada & Telugu from May 13th On Sony LIV*


മെഗാസ്റ്റാര്‍ മമ്മൂട്ടിയും പാര്‍വതി തിരുവോത്തുംകേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിൻ്റെ ട്രെയിലർ റിലീസായി. ചിത്രം സോണി ലൈവില്‍ നേരിട്ടുള്ള ഒടിടി റിലീസ് ആയി മെയ് 13ന് എത്തുമെന്നാണ് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

നവാഗതയായറത്തീനസംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെഗറ്റിവ് ഷെയ്ഡുകളുള്ള കഥാപാത്രമാണ്
മമ്മൂട്ടിക്കെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസാണ് പുഴു. സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിൻ്റെസഹനിര്‍മ്മാണവും വിതരണവും. 

ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെസിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേ‍‍ർന്നാണ് തിരക്കഥയൊരുക്കിയത്.

മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം പ്രമുഖരായ ഒരുപിടി താരനിര തന്നെ പുഴുവിന്‍റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വറാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.

റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ ‌ – ദീപു ജോസഫ്, സംഗീതം – ജേക്സ് ബിജോയ്‌, പ്രൊജക്ട് ഡിസൈനർ- എൻ.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും & എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്,പബ്ലിസിറ്റിഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ- പി.ശിവപ്രസാദ് .

No comments:

Powered by Blogger.