സിനിമക്കുള്ളിലെ സിനിമയുമായി " റീക്രിയേറ്റർ"ട്രെയിലർ റിലീസായി.ഓസ്ട്രിയമൂവിപ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവിത ആർ പ്രസന്ന, പ്രസന്ന മണി ആചാരി എന്നിവർ ചേർന്ന്‌ നിർമ്മിച്ച് അരുൺ രാജ്‌ പൂത്തണൽ കഥയെഴുതി സംവിധാനം ചെയ്യുന്ന 'റീക്രിയേറ്റർ - ഫിലിം മേക്കേഴ്സ്എൻസൈക്ലോപീഡിയ' എന്ന ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി. ഏയ്ഞ്ചൽ മോഹൻ, റിഷി കുമാർ, അനുമോൾ(അനുകുട്ടി), ദിയാ റോസ് എന്നിവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.

സിനിമാമേഖലയെ തന്നെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രംയഥാർത്ഥസംഭവങ്ങളെയും ജീവിതാനുഭവങ്ങളെയും പ്രമേയമാക്കിയാണ് ഒരുങ്ങുന്നത്. സുനീഷ്‌ മുക്കം ഛായാഗ്രഹണവും അർജ്ജുൻ ഹരീന്ദ്രനാഥ്ചിത്രസംയോജനവും നിർവഹിക്കുന്നു. അജിത്‌ എസ്‌ പിള്ള, ബാബു നാരായണൻ, മുത്തു വിജയൻ എന്നിവരുടെ വരികൾക്ക് ബാബു നാരായണനും, പി എം രാജാ പോളും ചേർന്ന്‌ സംഗീതം നൽകിയിരിക്കുന്നു. എം ജി ശ്രീകുമാർ, അൻവർ സാദത്, ഇഷാൻ ദേവ്‌, വിഷ്ണു നമ്പൂതിരി, അഖില ആനന്ദ്‌, വീണാ സുജിത്ത്, ശ്രേയ അന്ന ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. നൃത്തസംവിധാനം: അബു അലി, മൻസൂർ തണ്ടർലൈൻസ്. സംഘട്ടനം അരുൺ രാജാ. ചമയം: രതീഷ് നാരുവാമൂട്. വസ്ത്രാലങ്കാരം: ഉമേഷ് ആറ്റുപുറം, കലാസംവിധാനം: മൊയ്‌മീൻ റാസി, വി എഫ് എക്സ്: അഭിലാഷ് റിയൽ ഫ്രെയിംസ്‌, ഡി ഐ കളറിംഗ്: ജോഷി എ എസ്‌. പശ്ചാത്തലസംഗീതം: ഷിനു ജി നായർ. നിശ്ചല ഛായാഗ്രഹണം: സതീഷ് കോറൽ. എക്സിക്യൂട്ടീവ് നിർമാതാക്കൾ: വിജി കൃഷ്‌ണൻ, സുനിത കുമാരി. പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്. പ്രൊഡക്ഷൻ മാനേജർ: ഷൈൻ കരുണാകരൻ. പി ആർ ഒ: പി ശിവപ്രസാദ്. 

ജൂലൈ അവസാന വാരത്തോടെ 
ചിത്രം പ്രദർശനത്തിനെത്തും.

No comments:

Powered by Blogger.