വിനീത് വാസുദേവൻ്റെ " പൂവൻ " കണ്ണൂരിൽ ചിത്രീകരണം തുടങ്ങി. ആൻ്റണി വർഗ്ഗീസ് പ്രധാന റോളിൽ .


" സൂപ്പർ ശരണ്യ"  എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസും സ്റ്റക്ക് കൗവ്സും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് " പൂവൻ" .

നവാഗതനായ വിനീത് വാസുദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ,പയ്യന്നൂർ പ്രദേശങ്ങളിൽ ആരം
ഭിച്ചു.ഷെബിൻ ബക്കറും, ഗിരീഷ്.ഏ.ഡിയുമാണ് നിർമ്മാതാക്കൾ .

സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ കാംബസ് വില്ലനായ അജിത് മേനോനെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഏറെ കൈയ്യടി വാങ്ങിയ നടൻ കൂടിയാണ് സംവിധായകനായ വിനീത് വാസുദേവൻ.
പരിയാരത്തിനടുത്തുള്ള സ്ത്രീ സ്ത സെൻ്റ്- ആൻ്റണീസ് പള്ളി വികാരിഫാദർ ജോസഫ് തുണ്ടെ കാരോട്ടും, രാജി കെ.വി.യും ചേർന്ന് സ്വിച്ചോൺ കർമ്മംനിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിനുതുടക്കമിട്ടത്
വീണയാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്.

നിരവധി പുതുമുഖങ്ങൾക്കും അവസരം നൽകിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
നർമ്മമുഹൂർത്തങ്ങളിലൂടെ സമൂഹത്തിൻ്റെ കാതലായ വിഷയമാണ് ഈചിത്രത്തിലൂടെ ചർച്ച ചെയ്യപ്പെടുന്നത്.
ആൻ്റണി വർഗീസ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ അനിഷ്മ, അഖില, റിങ്കു എന്നിവർ നായികമാരാകുന്നു.
മണിയൻ പിള്ള രാജു, കലാഭവൻ പ്രചോദ്, വരുൺ ധാരാ, വിനീത്യശ്വം,വിനീത് ചാക്യാർ, സജിൻ എന്നിവരും പ്രധാന താരങ്ങളാണ്.
രചന -വരുൺധാരാ,സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻഈണംപകർന്നിരിക്കുന്നു.സജിത് പുരുഷൻ ഛായാഗ്രഹണംനിർവ്വഹിക്കുന്നു.എഡിറ്റിംഗ്.ആകാശ് ജോസഫ് വർഗീസ്.
കലാസംവിധാനം -സാബു മോഹൻകോസ്സ്യും - ഡിസൈൻ  ധന്യാ ബാലകൃഷ്ണൻമേക്കപ്പ് - സിനൂപ് രാജ്,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുഹൈൽഎം.അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -വിഷ്ണു ദേവൻ, സനാദ് ശിവരാജ്,
സംവിധാന സഹായികൾ
റിസ്തോമസ്,അർജുൻ.കെ.കിരൺ ജോസി,ഫിനാൻസ് കൺട്രോളർ.ഉദയൻകപ്രശ്ശേരി,
പ്രൊഡക്ഷൻ മാനേജേഴ്സ്.-എബി കോടിയാട്ട്, മനുഗ്രിഗറി,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ്മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്. ഈ, കുര്യൻ.

വാഴൂർ ജോസ്.
ഫോട്ടോ - ആദർശ് സദാനന്ദൻ.

No comments:

Powered by Blogger.