സാഗറിൻ്റെ " കനകരാജ്യം " പൂർത്തിയായി.ഇന്ദ്രൻസും മുരളീഗോപിയും പ്രധാന വേഷങ്ങളിൽ .

അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച് സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന " കനകരാജ്യം "  എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നിവടങ്ങളിലായി പൂർത്തിയായി. 

ആലപ്പുഴ പട്ടണത്തിൽ കുറച്ചു നാൾ മുമ്പു നടന്ന രണ് യഥാർത്ഥ സംഭവങ്ങളെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റിക്കായിഅവതരിപ്പിക്കുന്നതാണീ ചിത്രം.നമ്മുടെ സമൂഹത്തിൻ്റെ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്നചിലയാഥാർത്ഥ്യങ്ങളിലേക്കാണ് ഈ ചിത്രം വിരൽ ചൂണ്ടുന്നത്.

ഇന്ദ്രൻസുംമുരളിഗോപിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.ദിനേശ് പ്രഭാകർ കോട്ടയം രമേഷ്, ശ്രീജിത്ത് രവി, ലിയോണാ, ആതിരാ പട്ടേൽ, ഉണ്ണിരാജ്, ജയിംസ് ഏല്യാ, അച്ചുതാനന്ദൻ ,ഹരീഷ് പെങ്ങൻ, രാജേഷ് ശർമ്മ ,രമ്യാ സുരേഷ്, ജോർഡി പൂഞ്ഞാർ, ശ്രീവിദ്യാ മുല്ലശ്ശേരി, ജോളി, സൈനാ കൃഷ്ണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.

ഹരി നാരായണൻ മനു മഞ്ജിത്ത്, ധന്യാ സുരേഷ് മേനോൻ ,എന്നിവരുടെ ഗാനങ്ങൾക്ക് അരുൺ
മുരളീധരൻഈണംപകർന്നിരിക്കുന്നു .അഭിലാഷ് ആനന്ദ് ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം. - പ്രദീപ്. മേക്കപ്പ്. പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യും - ഡിസൈൻ -സുജിത് മട്ടന്നൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവ്.
പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ .പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ശ്രീജേഷ് ചിറ്റാഴ.പ്രൊഡക്ഷൻകൺട്രോളർ ജിത്ത് പിരപ്പൻകോട്.

അജിത് വിനായകാ ഫിലിംസ് ഈ ചിത്രംപ്രദർശനത്തിനെത്തി
ക്കുന്നു.

വാഴൂർ ജോസ്.
ഫോട്ടോ .അജി മസ്ക്കറ്റ്.

No comments:

Powered by Blogger.