" വിവാഹ ആവാഹനം " ഉടൻ പ്രദർശനത്തിന് തയ്യാറാകുന്നു.

ഒരു ലൗ സ്റ്റോറി തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് വിവാഹ ആവാഹനം.
സാജൻ ആലുംമൂട്ടിലാണ് ഈയിത്രം സംവിധാനം ചെയ്യുന്നത്.ഒരു മുറൈ വന്തു പാർത്ഥായ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സാജൻഇടത്തരംചെറുപട്ടന്നങ്ങളും ഗ്രാമങ്ങളുമൊക്കെ പഞ്ചാത്തലമായി വരുന്ന ഒരു പ്രദേശത്താണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ഒരു പ്രണയം നാട്ടിലെ വ്യത്യസ്ഥ ആശയങ്ങളിൽവിശ്വസിച്ചു പോരുന്നവർക്കിടയിൽ ഉണ്ടാക്കുന്ന സംഭവങ്ങൾ തികച്ചും രസാവഹമായി നവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ നിരഞ്ൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നായിക നിതാരാ നന്ദുകിയാണ്.

അജു വർഗീസ്, പ്രശാന്ത് അലക്സാസർ, സുധിക്കോപ്പ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ്മ, സാബുമോൻ, ശ്രുതി തുടങ്ങിയവരുംഈചിത്രത്തിലെ പ്രാന താരങ്ങളാണ്.

കഥ -തിരക്കഥ - സിതാര, സംഭാഷണം - സംഗീത് സേനൻ.
സാം മാത്യുവിൻ്റെ വരികൾക്ക് രാഹുൽ ആർ.ഗോവിന്ദ ഈണം പകർന്നിരിക്കുന്നു.വിഷ്ണു പ്രതാപൻ ഛായാഗ്രഹണവും
അഖിൽ ഏ ആർ.എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം - ഹംസ വള്ളിത്തോട്.
കോസ്റ്റ്യും - ഡിസൈൻ -ആര്യ ജയകുമാർ.മേക്കപ്പ് - റോണക്സ് സേവ്യർ - രതീഷ് കൃഷ്ണപ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുൻ.

കണ്ണർ ജില്ലയിലെ ഇരിട്ടിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

വാഴൂർ ജോസ്.

No comments:

Powered by Blogger.