ഇന്ദ്രൻസ് ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന " ലൂയിസ് " സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണം കോന്നിയിൽ തുടരുന്നു.



ഇന്ദ്രൻസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ത്രില്ലർ ചിത്രം ലൂയിസിൻ്റെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചു. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ്  ഈ സിനിമയിൽ അദ്ദേഹം എത്തുന്നത്.

കേന്ദ്രകഥാപാത്രം ആയി ശ്രീനിവാസനെ ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ,  ആരോഗ്യകാരണങ്ങളാൽ അദ്ദേഹത്തിന് വിശ്രമം ആവശ്യമുള്ളതുകൊണ്ട്, ആ വേഷം  സ്നേഹപൂർവ്വം  ഇന്ദ്രൻസ്ഏറ്റെടുക്കുകയായിരുന്നു. 

ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്. മനു ഗോപാൽ ആണ് തിരക്കഥ. 

ഇന്ദ്രൻസിനെ കൂടാതെ സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ് , രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ശശാങ്കൻ, രാജേഷ് പറവൂർ ,ബിട്ടു തോമസ്, സിയാദ് അബ്ദുള്ള,  ലെന, ദിവ്യാപിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ, ശ്രീരമ്യ  തുടങ്ങിയ മലയാള സിനിമയിൽതിളങ്ങിനിൽക്കുന്ന നീണ്ട താര നിരയാണ് ഈ ചിത്രത്തിൽ ഭാഗമാകുന്നത് .

ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, രാജീവ് ശിവ  ഗാനരചന: മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി, ആലാപനം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ: നൗഫൽ അബ്ദുള്ള,, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു ഗംഗാധരൻ, ആർട്ട്: സജി മുണ്ടയാട്, മേക്കപ്പ്:  പട്ടണം ഷാ, വസ്ത്രാലങ്കാരം: രവി കുമാരപുരം, ത്രിൽസ്: ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹസ്മീർ നേമം, കോറിയോഗ്രാഫി: ജയ്, സ്റ്റിൽ: സജി തിരുവല്ല ,ഡിസൈൻ : നൗഫൽ കുട്ടിപ്പെൻസിൽ പി.ആർ.ഒ: അയ്മനം സാജൻ, ഓൺലൈൻ പി.ആർ.ഓ. പി. ശിവപ്രസാദ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്‌: എം. ആർ പ്രൊഫഷണൽ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.