അനീഷ് ജി. മേനോൻ ,ഗായത്രി സുരേഷ് ടീമിൻ്റെ " മാഹി " മെയ് 27ന് തീയേറ്ററുകളിൽ എത്തും .

യുവതലമുറയുടെ സംഘർഷങ്ങൾ അവതരിപ്പിക്കുന്ന  " മാഹി " മെയ് 27 ന് തീയേറ്ററുകളിൽ എത്തും. 

നവാഗതനായ സുരേഷ് കുറ്റ്യാടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അനീഷ് ജി. മോനോൻ ,ഗായത്രി സുരേഷ് ,ഹരീഷ് കണാരൻ,. അൽത്താഫ് സലിം ,അനീഷ് ഗോപാൽ ,നവാസ് വളളിക്കുന്ന്, സുശീൽകുമാർ തിരുവങ്ങാട് , സിദ്ദിഖ് ,ധർമ്മജൻ ബോൾഗാട്ടി, സ്ഫടികം ജോർജ്ജ് ,കലിംഗ ശശി ,ജാഫർ ഇടുക്കി ,ഇന്ദ്രൻസ്, വൈശാഖ് ,നീനാകുറുപ്പ്, സുധീർ കരമന  ,സാവിത്രി ശ്രീധരൻ, ദേവൻ  തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രചനയും ,ഗാനങ്ങളും ഇഷാന്ത്  താവത്തും,സംഗീതംരഘുപതിയും , ഛായാഗ്രഹണം സുശീൽ നമ്പ്യാരും ,എഡിറ്റിംഗ്  പി.സി. മോഹനും, കലാസംവിധാനം നാരായണൻ പന്തീരക്കരയും, മേക്കപ്പ്അഭിലാഷ്
വലിയക്കുന്നും, കോസ്റ്റ്യൂം കുമാർ ഇടപ്പാളും, പ്രൊഡക്ഷൻ കൺട്രോളർ നസീർ കൂത്തുപറമ്പും, പി.ആർ. ഒ വാഴൂർജോസുംനിർവ്വഹിക്കുന്നു. 
വി.എസ്. ഡി. എസ് എൻ്റെർടൈൻമെൻ്റസിൻ്റെ ബാനറിൽ വസന്തൻ ,ഡോ.
ദ്രുഹിൻ ,ഷാജിമോൻ എടത്തനാട്ടുകര ,ഡോ. ശ്രീകുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആർ.പി. ഗംഗാധരനാണ് ഏക്സിക്യൂട്ടിവ് പ്രൊഡൂസർ .

സലിം പി. ചാക്കോ.  

No comments:

Powered by Blogger.