പത്തനംതിട്ട ജില്ലയിലെ മൈലപ്രാ - വല്യയന്തി സ്വദേശി അഭിനവ് രാജ് സിനിമയിൽ ശ്രദ്ധ കേന്ദ്രമാവുന്നു.

പത്തനംതിട്ട ജില്ലയിലെ മൈലപ്രാ - വല്യയന്തി സ്വദേശി  അഭിനവ് രാജ്  സിനിമയിൽ ശ്രദ്ധ കേന്ദ്രമാവുന്നു. 

എം.പത്മകുമാറിൻ്റെ   " പത്താം വളവ് " എന്ന ചിത്രത്തിൽ ജെറിൻഎന്നകഥാപാത്രത്തെയാണ് അഭിനവ് രാജ്  അവതരിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും , ഇന്ദ്രജിത്ത് സുകുമാരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ത്രില്ലർ ചിത്രം വൻ വിജയം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് .

അഭിനവ് രാജ് ആദ്യമായി അഭിനയിച്ച  സിനിമ 
മോഹൻലാലിൻ്റെ " ഒടിയൻ'' ആണ് .

അരുണാചൽ പ്രദേശിലെ വിവേകാനന്ദകേന്ദ്രവിദ്യാലയത്തിൽ ആയിരുന്നു പ്ലളസ്ടു വരെയുള്ള പഠനം . മറൈൻ ഏഞ്ചിനിയറിംഗിൽ മധുര ആർ.എൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നോട്ടിക്കൽ സയൻസിൽ തുടർ പഠനം .

കൊച്ചിയിൽ നടന്ന ഫാഷൻ ഷോയിൽ ഒന്നാം റണ്ണർ അപ്പായിരുന്നു.മഴവിൽ മനോരമയിൽ വി.എ.
ശ്രീകുമാറിനൊപ്പംപരസ്യചിത്രത്തിൽ അഭിനയിച്ചു. 

വാട്ട്സ്ആപ്പ് , കേരള ടൂറിസം, ഗ്രാൻ്റ് ഹായയ്യത്ത് ,വണ്ടർലാ, കല്യാൺ, ഡ്യൂറോഫ്ലക്സ് , എന്നിവയുടെ വിവിധ പരസ്യചിത്രങ്ങളിലും ,
തിരുവനന്തപുരം ലുലുമാളിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായുള്ള പരസ്യചിത്രത്തിലും  അഭിനയിച്ചു. 

ദുൽഖർ സൽമാനൊപ്പം " ഓട്ടോ ഷർട്ടിൻ്റെയും , ഐശ്വര്യ ലക്ഷ്മിക്കൊപ്പം " നെസ്റ്റയിലിൻ്റെയും " , റീബാ ജോണിനൊപ്പം " ബ്രൂ കോഫിയുടെയും , സിജാ 
റോസിനൊപ്പം " ജോയി ആലുക്കാസിൻ്റെയും " പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. 

മൈലപ്രാ - വല്യയന്തി തടത്തിൽ പുത്തൻവീട്ടിൽ ടി.ആർ. സോമരാജൻ്റെയും, രത്നകുമാരിയുടെയും മകനാണ് അഭിനവ് രാജ് . സഹോദരി ഡോ. അഭിനയ - ഭർത്താവ് ഗോകുൽ രമേഷ് - മകൾ - ഹൃത്വവി ജി., വൈദ്യൻ ടി.കെ. രാമകൃഷ്ണൻ വല്യച്ഛനാണ്. 

മർച്ചൻ്റ് നേവിയിലെ അംഗ്ളോ ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനിയിൽ മറൈൻ ഏഞ്ചീനിയറാണ് അഭിനവ്.  

അഭിനയരംഗത്ത് സജീവമാകാനാണ് താൽപര്യമെന്ന് അഭിനവ് രാജ്  സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

അഭിനവ് രാജിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ വിജയാശംസകൾ. 

സലിം പി. ചാക്കോ .
cpK desK .1 comment:

Powered by Blogger.