നിഴലാഴം (The Depth of Shadows)എന്ന ചിത്രത്തിന്റെ ട്രൈലറും പോസ്റ്ററുമാണ് ഏഴുപത്തിയഞ്ചാമത് കാൻ ഫെസ്റ്റിവലിൽ റിലീസ് ചെയ്യും.നിഴലാഴം (The Depth of Shadows)എന്ന ചിത്രത്തിന്റെ ട്രൈലറും പോസ്റ്ററുമാണ് 75th കാൻ ഫെസ്റ്റിവലിൽ റിലീസ് ചെയ്യുന്നത്.

കമലഹാസൻ, വിജയ്സേതു പതി,ഫഹദ് ഫാസിൽ തുടങ്ങിയവർ  അഭിനയിച്ച ലോകേഷ് കനക രാജ് സംവിധാനം  ചെയ്ത  "വിക്രം"
എന്ന ചിത്രത്തിന് പുറമെയാണ് ഇന്ത്യയിൽ നിന്ന് നിഴലാഴത്തിന് ഈ ഒരു അംഗീകാരം  ലഭിക്കുന്നത്.

തോൽപ്പാവക്കൂത്ത് എന്ന ദൃശ്യകലയുടെ പശ്ചാത്തലത്തിൽ രാഹുൽരാജ് ആണ് ചിത്രം സംവിധാനം  ചെയ്തിട്ടുള്ളത്. ബിലാസ്ചന്ദ്രഹാസൻ,
വിവേക് വിശ്വം,സിജി പ്രദീപ്, അഖിലനാഥു,വിശ്വനാഥ പുലവർ,സുരേഷ് രാമന്തളി തുടങ്ങിയവരാണ്   മുഖ്യ വേഷങ്ങളിൽ  അഭിനയിച്ചി ട്ടുള്ളത്.

ലോകത്തിലെ ഏറ്റവും  ശ്രദ്ധേയമായ  ഫിലിം ഫെസ്റ്റിവലിൽ ഒന്നായ കാനിൽ ഇങ്ങനെയൊരു അവസരം  ലഭിച്ചതിൽ ഏറെ സന്തോഷം  ഉണ്ടെന്ന് സംവിധായകൻ രാഹുൽരാജ് അഭിപ്രായപെട്ടു.
മെയ്‌ 17 മുതൽ  മെയ്‌ 28 വരെയാണ് കാൻ ഫെസ്റ്റിവൽ ഫ്രാൻ‌സിൽ നടക്കുന്നത്.
"നിഴലാഴം" ഇതിനകം തന്നെ നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലു കളിലേക്ക് നോമിനേഷന് അർഹത നേടിയിട്ടുണ്ട്.

ആർട്ട്നിയഎന്റർടൈൻമെൻറ്സ് &എസ്സാർ ഫിലിംസു മാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

No comments:

Powered by Blogger.