" ജോ ആന്റ് ജോ' ഒഫീഷ്യല്‍ ട്രെയ്‌ലർ പുറത്തിറങ്ങി.മാത്യു തോമസ് , നസ്ലന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോ ആന്റ് ജോ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി.

ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു.

ടിറ്റോ തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകരന്‍, കല- നിമേഷ്‌സ താനൂര്‍, മേക്കപ്പ്- സിനൂപ് രാജ്, വസ്ത്രാലങ്കാരം- സുജിത്ത് സി എസ്, സ്റ്റില്‍സ്- ഷിജിന്‍ പി രാജ്, പരസ്യക്കല- മനു ഡാവന്‍സി, എഡിറ്റര്‍- ചമന്‍ ചാക്കോ, സൗണ്ട് ഡിസൈന്‍- സബീര്‍ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടര്‍- റെജിവാന്‍ അബ്ദുള്‍ ബഷീര്‍.

മെയ് പതിമൂന്നിന് ഐക്കോണ്‍ സിനിമാസ് 'ജോ ആന്റ് ജോ' തിയ്യേറ്ററുകളിലെത്തിക്കും. പി ആര്‍ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.