വിജയ് യുടെ " ബീസ്റ്റ് " ഒരു നെൽസൺ സ്റ്റൈൽ ചിത്രം .


ഇളയദളപതി വിജയ് പ്രധാന  വേഷത്തിൽ എത്തുന്ന " ബീസ്റ്റ്  തീയേറ്ററുകളിൽ എത്തി. മൂന്നിറ്റിയമ്പതിൽപരം ഫാൻസ് ഷോകൾ വെളുപ്പിന് നാല് മണിയ്ക്ക് തന്നെ  തുടങ്ങിയിരുന്നു. നെൽസൺ ദിലീപ്കുമാറാണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്. 
വീര രാഘവൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.വീര രാഘവൻ എന്ന എക്സ് റോ എജൻ്റ് യാദൃശ്ചികമായി ഹൈജാക്ക് ചെയ്യപ്പെട്ട ഈസ്റ്റ് കോസ്റ്റ് മാളിൽ കുടുങ്ങി പോകുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. 

പൂജ ഹെഗ്ഡെ ,ഷൈൻ ടോം ചാക്കോ, അപർണ്ണ ദാസ്, ശെൽവരാഘവൻ, ഷാജി ചെൻ, യോഗി ബാബു ,റെഡിൻ കിംങ്ങ്സിലി, ബോൺ സൂരോ, വിറ്റിവി ഗണേഷ് ,ലില്ലിപുട്ട് ഫാറുഖീ, അൻകുർ അജിത്ത് വീക്കൽ  തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

വിജയ് യുടെ അറുപത്തിയഞ്ചാമത്തെ ചിത്രമാണ് " ബീസ്റ്റ് ".
ശിവകാർത്തികേയനെ നായകനാക്കി " ഡോക്ടർ " എന്ന സിനിമയ്ക്ക് ശേഷം നെൽസൺ ദിലീപ്കുമാർ  സംവിധാനം ചെയ്യുന്ന ചിത്രകൂടിയാണിത്. 

സൺ പിക്ച്ചേഴ്സ് ബാനറിൽ നൂറ്റിയൻപത്  കോടിരൂപ മുതൽമുടക്കിൽ കലാനിധിമാരനാണ്  ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ്റെ ഉടമസ്ഥയിലുള്ള മാജിക്ഫ്രെയിംസാണ്കേരളത്തിൽ ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

അനിരുദ്ധ് രവിചന്ദർ സംഗീതവും , മനോജ് പരമഹംസ ഛായാഗ്രഹണവും, ആർ .നിർമ്മൽ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ബീസ്റ്റിലെ  അറബിക് കുത്ത്, ജോളി ഒ ജിഖാനാ എന്നീ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. അറബിക് കുത്ത് പാട്ടിൻ്റെ രചനനിർവ്വഹിച്ചിരിക്കുന്നത് നടൻശിവകാർത്തികേയനാണ്. 

രണ്ട് മണിക്കൂർ മുപ്പത്തിയാറ്  മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ഒന്നാം പകുതി ഒരു മണിക്കൂർ മുപ്പത് മിനിറ്റും, രണ്ടാം പകുതി ഒരു മണിക്കൂർ ആറ് മിനിറ്റുമാണ്. 

പൊതുവിൽ വിജയ് ആരാധകർക്ക് വേണ്ടിയുള്ള ചിത്രമെന്ന് ബീസ്റ്റിനെ  വിലയിരുത്താൻ കഴിയില്ല. വിജയ് യുടെ മാസ് ആക്ഷൻ പ്രതീക്ഷിച്ച് തീയേറ്ററുകളിൽ പോകുന്ന  ആരാധകർക്ക് നിരാശ ഉണ്ടാകും.ചിത്രത്തിൻ്റെ പ്രമേയം ഇസ്ലാമിക ത്രീവ്രവാദവും വയലൻസും വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടിയില്ല.

ഇതൊരു നെൽസൺ ചിത്രമെന്ന് വിശേഷിപ്പിക്കാം. ഡാർക്ക് ഹ്യൂമറും നെൽസൺ സ്റ്റെലുകളുംകോർത്തിണക്കിയുള്ള ചിത്രമാണിത്. എല്ലാ കഥാപാത്രങ്ങൾക്കും അവരവരുടെ സ്പേസ് കൊടുക്കാൻ സംവിധായകന് കഴിഞ്ഞു.  

അനിരുദ്ധിൻ്റെ പശ്ചാത്തല സംഗീതം ആണ് സിനിമയുടെ ഹൈലൈറ്റ്. ഒരു പക്ക നെൽസൺ സ്റ്റൈൽ ചിത്രമാണ് " ബീസ്റ്റ് " .

Rating : 3 / 5.

സലിം പി. ചാക്കോ .
cpK desK.

 

No comments:

Powered by Blogger.