" പ്രണയം പൂക്കുന്ന കാലം" തുടങ്ങി.


പുതുമുഖങ്ങളായ സ്റ്റിജോ സ്റ്റീഫൻ,ഷാരോൺ സഹിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാംസൺ പോൽ സംവിധാനം ചെയ്യുന്ന " പ്രണയം പൂക്കുന്ന കാലം" എന്ന ചിത്രത്തിന്റെ പൂജ ചാലക്കുടി മുരിങ്ങൂരിലുള്ള ക്ലേ ഹൗസിൽ വെച്ച് നിർവ്വഹിച്ചു.

പ്രശസ്ത  സംവിധായകൻ വി ജി തമ്പി ഭദ്രദീപം തെളിയിച്ച് 
ചടങ്ങിന് തുടക്കം കുറിച്ചു.
ചലച്ചിത്രരംഗത്തെപ്രശസ്തരായ കിരൺ രാജ്, സ്ഫടികം ജോർജ്ജ്,നന്ദകിഷോർ,കോബ്ര രാജേഷ്,സീനാജ്കലാഭവൻ,നീനാ കുറുപ്പ്,അംബിക മോഹൻ,
അശ്വതി,സാംസൺപോൾ,നിതീഷ് കെ നായർ,പ്രജിത് കാണക്കോട്ട്,ജാജെൻ ചെല്ലാനം, ജോൺസൺ മഞ്ഞളി,തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
നമോ പിക്ച്ചേഴ്സിന്റെ  ബാനറിൽ പ്രജിത്ത് കണകോട്ട്  നിർമ്മിക്കുന്ന  "പ്രണയം പൂക്കും കാലം" എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം നിതീഷ് കെ നായർ,സന്ദീപ് പട്ടാമ്പി എന്നിവർ ചേർന്ന് എഴുതുന്നു.

ഛായാഗ്രഹണംഅരുൺകുമാർ നിർവ്വഹിക്കുന്നു.ഗാനരചന-ശശികല വി മേനോൻ, നീതീഷ് കെ നായർ, സംഗീതം ആന്റ് ബിജിഎം-അരുൺ കുമാരൻ, 
ശ്രീകാന്ത് കൃഷ്ണ,എഡിറ്റർ-സാജിദ് മുഹമ്മദ്‌, പ്രൊഡക്ഷൻ കൺട്രോളർ-ജോൺസൺ മഞ്ഞളി,കല-ലാലു തൃക്കുളം,
മേക്കപ്പ്-സുധീഷ് നാരായണൻ, വസ്ത്രാലങ്കാരം-മറിയ കുമ്പളങ്ങി,കൊറിയോഗ്രാഫി-രേഖ മാസ്റ്റർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മുരളി എരുമേലി,ആക്ഷൻ- ബ്രൂസ്‌ലി രാജേഷ്,സ്റ്റിൽസ്-സോണി മാത്യു,പരസ്യകല- ബൈജു ബാലകൃഷ്ണൻ.

മെയ് ആദ്യവാരം തൃശ്ശൂർ, ചാലക്കുടി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.