" തിയേറ്റർ ഓഫ് ഡ്രീംസ് " നിർമ്മാണ സ്ഥാപനം തുടങ്ങി.

ജിനു ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്   എന്നിവരുടെ പങ്കാളിത്തത്തിൽആരംഭിക്കുന്ന "തിയ്യേറ്റർ ഓഫ് ഡ്രീംസ് " എന്ന പുതിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനത്തിന്റെ ഓഫീസ് പ്രശസ്ത ചലച്ചിത്ര താരം ടൊവിനോ തോമസ് ഉദ്ഘാടനം  ചെയ്തു.

എറണാകുളം പാലാരിവട്ടത്ത് നടന്ന ഉത്ഘാടന ചടങ്ങിൽ ഷാജി കൈലാസ്, സിബി മലയിൽ,എസ് എൻ സ്വാമി,ബി ഉണ്ണികൃഷ്ണൻ,റാഫി, ബാദുഷ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

പ്രശസ്ത താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യർ,അന്നാ ബെൻ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കിവേണു സംവിധാനം ചെയ്യുന്ന  " കാപ്പ " എന്ന ചിത്രമാണ് തിയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ആദ്യ ചിത്രം.
മെയ് 20-ന് " കാപ്പ "യുടെ ചിത്രീകരണം ആരംഭിക്കും.

യുവനടൻ ടൊവിനോ തോമസ്സിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന "അന്വേഷിപ്പിൻ കണ്ടെത്തും " എന്ന ചിത്രമാണ് തിയ്യേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമ.ടൊവിനോ തോമസ്സ്,എസ് ഐ അനന്ത് നാരായണൻഎന്നകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ "അന്വേഷിപ്പിൻ കണ്ടെത്തും"സെപ്റ്റംബറിൽ ആരംഭിക്കും.തിരക്കഥ-ജിനു വി എബ്രഹാം,ഛായാഗ്രഹണം-ഗിരീഷ് ഗംഗാധരൻ,സംഗീതം-സന്തോഷ്നാരായണൻ,എഡിറ്റർഷൈജുശ്രീധരൻ,പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന.

No comments:

Powered by Blogger.