ജോഷി- സുരേഷ് ഗോപി ചിത്രം " പാപ്പന്‍ " ട്രെയിലർ പുറത്തിറങ്ങി.


സുരേഷ് ഗോപി കേന്ദ്രകഥാപാത്രമാക്കി
ജോഷി ഒരുക്കുന്ന 'പാപ്പന്‍' എന്ന ചിത്രത്തിന്റെ ട്രെയിലർ,പ്രശസ്ത സൂപ്പർ താരങ്ങളായമമ്മൂട്ടി,മോഹൻലാൽ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.സൈന മൂവീസിലൂടെ ട്രെയ്ലർ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.

'ലേലം', 'പത്രം', 'വാഴുന്നോര്‍' തുടങ്ങി സുരേഷ്‌ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങളൊക്കെയും സൂപ്പര്‍ഹിറ്റുകളായിരുന്നു. 
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ജോഷി സുരേഷ് ഗോപി ചിത്രത്തില്‍ നൈല ഉഷ, നിതാ പിള്ള, ആശാ ശരത്ത്, കനിഹ, ഗോകുല്‍ സുരേഷ്, സണ്ണിവെയിന്‍,വിജയരാഘവന്‍, ഷമ്മിതിലകന്‍, ടിനി ടോം, ചന്തുനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'കെയര്‍ ഓഫ് സൈറാബാനു' എന്ന ചിത്രത്തിന് ശേഷം ആര്‍ജെഷാന്‍തിരക്കഥയെഴുതുന്നസിനിമയുടെഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് " പാപ്പന്‍ '.

'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.എഡിറ്റിംഗ്-ശ്യാം ശശിധരൻ, സംഗീതം ജേക്‌സ് ബിജോയ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആര്‍ട്ട് നിമേഷ് എം താനൂര്‍, കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്.

No comments:

Powered by Blogger.