" റോഷൻ്റെ ആദ്യ പെണ്ണ് കാണൽ "പൂർത്തിയായി.

കിംഗ് ലെയർ,സുമേഷ് & രമേഷ് എന്നീ സിനിമകളിലൂടെയും ഉപ്പും മുളക് ചിരി ഒരു ബമ്പർ ചിരി തുടങ്ങി നിരവധി  ടെലിവിഷൻ പ്രോഗ്രാമിലൂടെയും ഏറേ ശ്രദ്ധേയയായ ശൈത്യ സന്തോഷിനെ പ്രധാന കഥാപാത്രമാക്കി നന്ദകുമാർ സംവിധാനം ചെയ്യുന്ന  " റോഷന്റെ ആദ്യ പെണ്ണ് കാണൽ "എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

D4 ഡാൻസ് വഴി ജന ഹൃദയത്തില് ഇടം നേടിയ അജിത്ത്,ഏലൂർ ജോർജ് അജയൻ മാടക്കൽ, സലിം ,ശ്രുതി, ജെമു, റിയ തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നന്ദകുമാർ പ്രൊഡക്ഷൻസിന്റെ ബാനറിൻ ശ്രെയിധ, ബിനോയ് കെ മാത്യു  റാന്നി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനുലാൽ  നിർവ്വഹിക്കുന്നു,
ആമി എന്ന യുവതി റോഷൻ എന്ന യുവാവിനെ പെണ്ണ് കാണാൻ ഇടയായ അവസ്ഥയും തുടർന്ന്  ജീവിതത്തിലുണ്ടാകുന്ന
 രസകരമായ മുഹൂർത്തങ്ങൾ നർമ്മത്തിലും അല്പം ചിന്താപരമായഅന്വേഷണത്തിൻ്റെയും പാശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ഒരു കുടുംബ ചിത്രമാണ് "റോഷൻ്റെ ആദ്യ പെണ്ണ് കാണൽ". 
പുതു തലമുറയിലെ യുവതി യുവാക്കൾ പെണ്ണ് കാണലിനെ നോക്കി കാണുന്ന രീതികളും അവരുടെ തീരുമാനങ്ങളും അത് എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നുയെന്നു പറയുവാൻ ശ്രമിക്കുന്ന ചിത്രം കൂടിയാണ് "റോഷൻ്റെ ആദ്യ പെണ്ണ് കാണൽ". 

സംഗീതം-ജി മ്യൂസിക്ക് കൊച്ചി,എഡിറ്റർനന്ദകുമാർ,കല-ശിവ,അസോസിയേറ്റ് ഡയറക്ടർ-ജോമോൻ ജോസഫ്.എറണാകുളം ചേർത്തല എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ "റോഷൻ്റെ ആദ്യ പെണ്ണ് കാണൽ".ഉടൻപ്രദർശനത്തിനെത്തും.

പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.