" ജെൻസന്റെ ആദ്യപാപം "


 
ലാൽജി ക്രിയേഷൻസിന്റെ ബാനറിൽ ടെസ്സി തോമസ് നിർമിക്കുന്ന  ഹ്രസ്വ ചിത്രമാണ് ജെൻസന്റെ ആദ്യപാപം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം മിത്രൻ  നിർവഹിക്കുന്നു.

മനുഷ്യബന്ധങ്ങളിൽക്കിടയിൽ  ലഹരിഉപയോഗംകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളിലേക്കാണ് ഈ ഹ്രസ്വ ചിത്രം വിരൽ ചൂണ്ടുന്നത്. ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയുമിടയിൽ ലഹരിയുടെ ഉപയോഗം ഏതു നിമിഷങ്ങളിലുംപ്രശ്നങ്ങളിലേക്കുംഅതുവഴിഅപകടങ്ങളിലേക്കുംവഴിമാറാം.അത്തരത്തിലുള്ള സംഭവത്തെ പറ്റിയാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്.
ക്യാമറ, എഡിറ്റിങ് ലിജു മാത്യു. സംഗീതം നവനീത് എസ് കുമാർ. കലാസംവിധാനം  
കൃഷ്ണാനന്ദ്.

കോബ്ര രാജേഷ്, ഷിബു ഡാസ്ലർ, ലിന്റോ കോന്നി, അനീഷ്‌ മാത്യു സ്കറിയ, ജോബി കോന്നി, ക്രിസ്റ്റി ബെന്നെറ്റ്, ലാലി തിരുവല്ല, പ്രശാന്ത് പത്തനംതിട്ട, ഷിജു ആർ. കർമ്മ എന്നിവരോടൊപ്പം നിരവധി കലാകാരന്മാരും വേഷമിട്ടിരിക്കുന്ന ചിത്രം ഉടൻ പ്രേക്ഷകസമക്ഷംഎത്തുന്നതാണ്.

വാർത്ത:  ഏബ്രഹാം ലിങ്കൺ.

No comments:

Powered by Blogger.