ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന " ആടുജീവിതം" സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം സിനിമയുടെ ചിത്രീകരണം ഉടൻആരംഭിക്കും.

ഷൂട്ടിങ്ങിനായി സഹാറ മരുഭൂമിയിലെത്തിയ പൃഥ്വിരാജ് അവിടെ നിന്നുള്ള ആദ്യ വീഡിയോസമൂഹമാധ്യമങ്ങളിൽ  പങ്കുവെച്ചു.

ജൂൺ അവസാനം ചിത്രീകരണം പൂർത്തിയാക്കി ബ്ലെസിയും  പൃഥ്വിരാജും അടങ്ങുന്ന  സംഘം  മടങ്ങിവരുമെന്നാണ്  അറിവ് .ജോർദനിലേക്കും ഷൂട്ടിങ്ങിനായി സംഘം  പോകുന്നുണ്ട് .നൽപത്തിയഞ്ച്  ദിവസം ഷൂട്ടിംഗിന് വേണ്ടി വരുമെന്നാണ് സൂചന.

2020ൽ " ആടുജീവിതം"  സംഘം ഷൂട്ടിങ്ങിനായി ജോർദാനിൽ  പോയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ഷൂട്ടിംഗ് തടസപ്പെട്ടു. വിമാന സർവീസുകൾ റദ്ദാക്കിയതോടെ യാത്രയും മുടങ്ങി.തുടർന്ന് 2020 മെയ് പകുതിയോടെയാണ് ടീം പ്രത്യേക വിമാനത്തിൽ നാട്ടിൽ തിരിച്ചെത്തിയത്.

No comments:

Powered by Blogger.