" തല്ലുമാല"ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു.


'തല്ലുമാല'യില്‍ കല്യാണി അവതരിപ്പിക്കുന്നകഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായിടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്ന 'തല്ലുമാല' എന്ന ചിത്രത്തിലെ കല്യാണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കളര്‍ഫുള്‍ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി.

'അനുരാഗ കരിക്കിന്‍വെള്ളം', 'ഉണ്ട', 'ലവ്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'.

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേര്‍ന്ന് നിർവ്വഹിക്കുന്നു. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- വിഷ്ണു വിജയ്, കലാസംവിധാനം- ഗോകുല്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ്- നിഷാദ് യൂസഫ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ്- റഫീഖ് ഇബ്രാഹിം, ഡിസൈന്‍- ഓള്‍ഡ്‌മോങ്ക്, സ്റ്റില്‍സ്- വിഷ്ണു തണ്ടാശ്ശേരി, പി ആര്‍ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.