റീജിണൽ ഐ എഫ് എഫ് കെ വേദിയിൽ " ശ്രദ്ധാഞ്ജലി".

ഇന്ത്യൻ സിനിമയുടെ വളർച്ചയിൽ സർഗ്ഗ സമ്പന്നമായ സംഭാവനകൾ നൽകി സമീപ കാലത്ത് നമ്മെ വിട്ടു പിരിഞ്ഞു പോയ പ്രതിഭാശാലികളായ ദിലീപ് കുമാർ, ലതാ മങ്കേഷ്‌കർ, കെ പി ഏ സി ലളിത, നെടുമുടി വേണു, പി ബാലചന്ദ്രൻ, കെ എസ് സേതുമാധവൻ ഡെന്നിസ് ജോസഫ്, ബുദ്ധ ദേവദാസ് ഗുപ്ത, മാടമ്പ് കുഞ്ഞുകുട്ടൻ
തുടങ്ങിയവർക്ക് റീജിണൽ ഐ എഫ് എഫ് കെ വേദിയായ എറണാക്കുളം സരിത തിയ്യേറ്ററിലെ ഫെസ്റ്റിവൽ വേദിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ചടങ്ങിൽ മലയാളത്തിലെ മുതിർന്ന അഭിനേതാവ്  ജനാർദ്ദനൻ  ഭദ്രദീപത്തിലെ ആദ്യ തിരി തെളിയിച്ചു.തുടർന്ന് അക്കാദമി ചെയർമാൻ  രഞ്ജിത്, ജോഷി, വൈസ് ചെയർമാൻ  പ്രേകുമാർ തുടങ്ങിയവരും തിരി തെളിയിച്ചു.കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ നമ്മളെ വിട്ടുപിരിഞ്ഞകലാകാരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് നന്ദി പറഞ്ഞു.

No comments:

Powered by Blogger.