" കരുണ " യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.



ടി എ റസാക്കിൻ്റെ സംവിധാന സഹായിമലയാളസിനിമയിലെത്തി, തുടർന്ന്  പ്രമുഖ സംവിധായകരുടെ സംവിധാന സഹായിയായ  രൂപേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന "കരുണ " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പ്രശസ്ത നടനും സംവിധായകനുമായ ദിലീഷ് പോത്തൻ റിലീസ് ചെയ്തു.

കമൽ ചിത്രമായ കറുത്ത പക്ഷികളിലൂടെ ശ്രദ്ധേയയായി, ബാല നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ മാളവിക നായർ ഈ ചിത്രത്തിൽ  മുഖ്യ കഥാപാത്രത്തെഅവതരിപ്പിക്കുന്നു. മലയാളത്തിലെ പ്രധാന താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ്ജിമധുനിർവ്വഹിക്കുന്നു.

ഗുഡ് ഹോപ്സ് ഫിലിംസിന്റെ ബാനറിൽമഞ്ജുഷ്നിർമ്മിക്കുന്ന കരുണ എന്ന ചിത്രത്തിന്റെ രചന രൂപേഷ്,മഞ്ജുഷ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.
ഡോ. മിനി രൂപേഷ് എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു.
എഡിറ്റർ-ശ്യാം ശശിധരൻ.
പ്രൊഡക്ഷൻ കൺട്രോളർ-
തോബിയാസ്,കല- മിൽട്ടൺ,മേക്കപ്പ്- പട്ടണം ഷാ,വസ്ത്രാലങ്കാരം-റസാഖ് തിരൂർ,സ്റ്റിൽസ്-സനീഷ് മാനസ,പരസ്യകല-സുധീഷ് ലളിത,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷാജൻ എസ് കല്ലായി.ദേശീയ-അന്തർദേശീയ വിഷയം പശ്ചാത്തലമാക്കി  ഒരുക്കുന്ന "കരുണ "യുടെ ചിത്രീകരണം ഏപ്രിൽ ഏഴിന് കോഴിക്കോട് ആരംഭിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.