" ദി ഫേയ്‌സ് ഓഫ് ദി ഫേയ്‌സ്‌ലെസ്സ് " ടൈറ്റിൽ ലോഞ്ച് പ്രകാശനം.


മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി  ഇരുപത്തിയൊന്നാം വയസ്സിൽഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയ യുടെ ത്യാഗോജ്ജ്വലമായ ജീവിതം   പശ്ചാത്തലമാക്കി മലയാളം,ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ഷൈസൺ പി ഔസേപ്പ് സംവിധാനം ചെയ്യുന്ന " ദി ഫേയ്‌സ് ഓഫ് ദി ഫേയ്‌സ്‌ലെസ്സ് "
 " (The face of the facelsse)-മുഖമില്ലാത്തവരുടെ മുഖം-
എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പ്രകാശന കർമ്മം എറണാകുളം ഐ എം എ ഹാളിൽ വെച്ച് നിർവ്വഹിച്ചു.

കർദ്ദിനാൾ ജോർജ് ആലഞ്ചേരി,ഹൈബി ഈഡൻ എം പി,റോജി എ ജോൺ എംഎൽഎ,യൂജിൻ, ഫാദർ സ്റ്റാൻലി,ജീത്ത് മത്താറു,രവി കൊട്ടാരക്കര തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

പ്രശസ്ത മലയാള ചലച്ചിത്ര താരം വിൻസി അലോഷ്യസ് റാണിമരിയയായിഅഭിനയിക്കുന്നു.ജീത്ത് മത്താറു
(പഞ്ചാബ്)സോനലി മൊഹന്തി(ഒറീസ്സ)പൂനം(മഹാരാഷ്ട്ര)സ്നേഹലത(നാഗ്പൂർ) പ്രേംനാഥ് (ഉത്തർപ്രദേശ്) അജീഷ് ജോസ്,ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന,ദിവ്യ,മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.

ട്രൈ ലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം-മഹേഷ് ആനി നിർവ്വഹിക്കുന്നു.
തിരക്കഥ,സംഭാഷണം ജയപാല്‍ അനന്തൻഎഴുതുന്നു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികൾക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷാഫി ചെമ്മാട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-രഞ്ജന്‍ എബ്രഹാം,പ്രൊഡക്ഷന്‍ ഡിസൈനർ-നിമേഷ് താനൂര്‍, വസ്ത്രാലങ്കാരം-ശരണ്യ ജീബു, മേക്കപ്പ്-റോണി വെള്ള തൂവല്‍, സ്റ്റില്‍സ്-ഗിരി ശങ്കര്‍,എഡിറ്റിംഗ്-രഞ്ജന്‍ എബ്രഹാം,പബ്ലിസിറ്റി ഡിസൈൻ-ജയറാം,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.