" മഹാവീര്യർ" ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.


യുവ താരങ്ങളായ നിവിൻ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ മഹാവീര്യർ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസായി.

ബി കെ ഹരിനാരായണൻ എഴുതി ഇഷാൻ ചാബ്ര സംഗീതം പകർന്ന്
വിദ്യാധരൻ മാസ്റ്റർ, ജീവൻ പത്മകുമാർ എന്നിവർ ചേർന്ന് ആലപിച്ച"രാധേ രാധേ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

1983, ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ എന്നിവക്ക് ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതുവരെ പ്രേക്ഷകർ കാണാത്ത ഒരു രൂപത്തിലും ഭാവത്തിലുമാണ് നിവിൻ പോളി, ആസിഫ് അലി എന്നിവരെ ടീസറിലും മറ്റും കാണുവാൻ സാധിച്ചത്. പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ചകഥയെഅടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ സംവിധായകൻ എബ്രിഡ് ഷൈൻ തന്നെയാണ് എഴുതിട്ടുള്ളത്.

പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ലാൽ,ഷാൻവി ശ്രീവാസ്തവ,സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, സൂരജ് എസ് കുറുപ്പ്,പദ്മരാജൻ,കലാഭവൻ പ്രജോദ് ,സുധീർപറവൂർ,പ്രമോദ് വെളിയനാട് ,ഷൈലജ പി അമ്പു എന്നിവരും അഭിനയിച്ചിട്ടുണ്ട്.

ഫാന്റസിയും കോമഡിയും ടൈം ട്രാവലും കോടതിയും നിയമ വ്യവഹാരങ്ങളും ഇടകലർത്തി ഒരുക്കിയ  ചിത്രമാണ് " മഹാവീര്യർ ".സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
ചിത്ര സംയോജനം-
മനോജ്‌, ശബ്ദ മിശ്രണം-വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം-അനീസ് നാടോടി,വസ്ത്രാലങ്കാരം -ചന്ദ്രകാന്ത്,മെൽവി. ജെ, ചമയം-ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം -ബേബി പണിക്കർ,പി ആർ ഒ-എ എ എസ് ദിനേശ്.

No comments:

Powered by Blogger.