അന്നു ആൻ്റണിയുടെ "മെയ്ഡ് ഇൻ ക്യാരവാൻ" ; ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി.

അന്നു ആൻ്റണിയുടെ "മെയ്ഡ് ഇൻ ക്യാരവാൻ" ; ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി

ഹൃദയത്തിന് ശേഷം അന്നു ആൻ്റണി നായികയാവുന്ന ചിത്രമാണ് "മെയ്ഡ് ഇൻ ക്യാരവാൻ"


സിനിമകഫെപ്രൊഡക്ഷൻസിന്റെയുംബാദുഷപ്രൊഡക്ഷൻസിന്റെയും ബാനറിൽ മഞ്ജു ബാദുഷനിർമ്മിച്ച്നവാഗതനായ ജോമി കുര്യാക്കോസ് കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്  'മെയ്ഡ് ഇൻ ക്യാരവാൻ'. 

ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി. 'നീല നീല' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്  ഹരിശങ്കറാണ്. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് സംഗീതം ചെയ്തിരിക്കുന്നത് വിനു തോമസാണ്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെവേറിട്ടകഥയുമായി എത്തുന്ന  'മെയ്ഡ് ഇൻ ക്യാരവാനിൽ' പുതുമുഖം പ്രിജിൽകേന്ദ്രകഥാപാത്രമാകുന്നു. ഹൃദയത്തിന് ശേഷം അന്നു ആൻ്റണി നായികയാവുന്ന ചിത്രമാണിത്. കൂടാതെ ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ്, ഷിഫ ബാദുഷ, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെൻ്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

ക്യാമറ: ഷിജു.എം.ഭാസ്കർ, എഡിറ്റിങ്: വിഷ്ണു വേണുഗോപാൽ, പ്രൊജക്ട് ഡിസൈനർ: പ്രിജിൻ ജെ.പി, ആർട്ട്: രാഹുൽ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ: രജീഷ് കെ.ആർ (സപ്ത), ക്രിയേറ്റീവ് ഹെഡ്: പങ്കജ് മോഹൻ, പ്രൊഡക്ഷൻ മാനേജർ: അസ്ലം പുല്ലേപ്പടി, സ്റ്റിൽസ്: ശ്യാം മാത്യു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.