" ലൗ ജിഹാദ് " പൂർത്തിയായി.

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്ന " ലൗ ജിഹാദ് "  എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ടീസർ ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയത് സോഷ്യൽ മീഡിയായിൽ വലിയ തരംഗമാണ്സൃഷ്ടിച്ചിരിക്കുന്നത്.അലി ഗ്രാറ്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാഷ് മുഹമ്മദാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.വൈവിദ്ധ്യമാർന്ന പ്രമേയംകൊണ്ടുംഅവതരണംകൊണ്ടുംഏറെശ്രദ്ധേയമായിരുന്ന ലുക്കാ ച്ചിപ്പി ' എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
പൂർണ്ണമായും ഗൾഫിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചില വിഷയങ്ങൾ പ്രവാസി മലയാളികളുടെ ജീവിതത്തിലൂടെ, കാലിക പ്രാധാന്യത്തോടെയും തികഞ്ഞ നർമ്മത്തിലൂടെയുംഅവതരിപ്പിക്കുകയാണ് ഈചിത്രത്തിലൂടെ.
സുരാജ് വെഞ്ഞാറമൂട് എന്ന നടൻ്റെ അഭിനയജീവിതത്തിലെ  അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങൾകാഴ്ച്ചവയ്ക്കുവാൻ കഴിയുന്നതാണ് ഈ ചിത്രത്തിലെ ബാലു എന്ന കഥാപാത്രം. ഇൻഷ്വറൻസ് ഏജൻ്റും മോട്ടിവേഷൻ സൂപ്പർവൈസറുമാണ് ബാലു.
സിദ്ദിഖ്, ലെന,ഗായത്രി അരുൺ, അമൃതാ, സുധീർ പറവൂർ, ജോസുകുട്ടി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
തിരക്കഥ ,സംഭാഷണം -- ബാഷ് മുഹമ്മദ്-ശ്രീകുമാർ.ഹരി നാരായണൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.പ്രകാശ് വേലായുധൻഛായാഗ്ഹണവും മനോജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -അജി കുറ്റിയാനി .
മേക്കപ്പ് - സജി കാട്ടാക്കട .
കോസ്റ്റ്യും - ഡിസൈൻ.. ഇർഷാദ് ചെറുകുന്ന്
അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ, സഹസംവിധാനം -ഗൗതം.പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ.
ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ.

വാഴൂർ ജോസ്.
ഫോട്ടോ - പ്രേംലാൽ പട്ടാഴി .

No comments:

Powered by Blogger.