ഹൃദയം നിറഞ്ഞ ആശംസകളോടെ.. എം. പത്മകുമാർ.

നാളെ 'നൈറ്റ് ഡ്രൈവ്' എന്ന സിനിമ റിലീസ് ആവുകയാണ്. കോവിഡിൻ്റെ കറുത്ത നാളുകൾക്കു ശേഷം ഇപ്പോൾ ആഴ്ചകൾ തോറും പുതിയ സിനിമകൾ ഇറങ്ങാറുണ്ട്. പക്ഷെ എന്നെ സംബന്ധിച്ച് അത്തരം വെറുമൊരു സിനിമയല്ല 'നൈറ്റ് ഡ്രൈവ്'. അതിന്റെ പുറകിൽ ഉള്ള എല്ലാവരും എനിക്കു പ്രിയപ്പെട്ടവരാണ്.

സംവിധായകനായ വൈശാഖും Dopഷാജിയുംനിർമ്മാതാക്കളായ ആൻറോയും വേണുസാറും സംഗീതം നൽകിയ രഞ്ജിൻ രാജും പിന്നെ കഥ,തിരക്കഥ, സംഭാഷണം എന്ന വിലപ്പെട്ട വാക്കുകൾക്കു താഴെ ആദ്യമായി തൻ്റെ പേര് തിരശ്ശീലയിൽ തെളിയുന്നതു കാണാൻ കാത്തിരിക്കുന്ന എന്റെ സുഹൃത്തും സഹോദരനുംസഹപ്രവർത്തകനും എല്ലാമായ അഭിഎന്ന അഭിലാഷ് പിള്ളയും. നാളത്തെ സൂര്യോദയം അവന് അവന്റെ സ്വപ്നലോകത്തേക്കുള്ള പ്രവേശനോത്സവമാണ്..അഭിയുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കാറുള്ള ആവേശം കേരളക്കരയിലെ എല്ലാപ്രദർശനശാലകളിലേക്കും പടർന്നു കയറട്ടെ.. ചലച്ചിത്ര പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പേരുകളായി മാറട്ടെ, അഭിലാഷ് പിള്ളയും നൈറ്റ് ഡ്രൈവും..
ഹൃദയം നിറഞ്ഞ ആശംസകളോടെ..

എം. പത്മകുമാർ. 
( സംവിധായകൻ ) 

No comments:

Powered by Blogger.