" Night Drive " ത്രില്ലർ മൂവി.

റോഷൻ മാത്യൂ ,അന്ന ബെൻ, ഇന്ദ്രജിത്ത് സുകുമാരൻ  എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് " Night Drive - The Hunted Become the Hunters ". 

പുലിമുരുകനും മധുരരാജക്കും ശേഷം ബ്രഹ്‌മാണ്ഡ സംവിധായകൻ വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. 

റോഷൻ മാത്യൂ ജോർജ്ജി ജോസഫായും ,അന്നബെൻ ന്യൂസ്റീഡർ റിയാ
റോയിയായും, സർക്കിൾ ഇൻസ്പെക്ടർ ബെന്നി മൂപ്പനായി ഇന്ദ്രജിത്ത് സുകുമാരനും ,രൺജി പണിക്കർ റിയാ റോയിയുടെ പിതാവായും ,മുത്തുമണി  കമ്മീഷണർ ശരണ്യ വർമ്മയായും ,അമ്മിണി അയ്യപ്പനായി ശ്രീവിദ്യയും , ഡി.വൈ. എസ്.പി ചാക്കോ ചെറിയാനായി കലാഭവൻ ഷാജോണും , സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി രാജൻ കുറുപ്പായിസിദ്ദിഖും,സന്തോഷായിസോഹൻ സീനുലാലും , ബാലചന്ദ്രനായി കൈലാഷും, കോൺസ്റ്റബിൾ പപ്പനായി സന്തോഷ് കീഴാറ്റൂരും, സുഹ്യത്തായി പ്രശാന്ത് അലക്സാണ്ടറും  അഭിനയിക്കുന്നു.

മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ സിനിമ. കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് ഈ  സിനിമയുടെപ്രമേയം.ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ളകഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്.

വേട്ടയാടപ്പെട്ടവർ വേട്ടക്കാരാവു ബോൾ ഇതാണ് സിനിമയുടെ പ്രമേയം .

അഭിലാഷ്പിള്ള രചനയും ,
ഷാജികുമാര്‍ഛായാഗ്രഹണവും,രഞ്ജിന്‍ രാജ് സംഗീതവും  പശ്ചാത്തല സംഗീതവും , മുരുകൻ കാട്ടാക്കട ഗാനരചനയും ,ഷാജി നടുവിൽ കലാസംവിധാനവും ,മാഫിയ ശശി ആക്ഷൻ സംവിധാനവും, എം.ആർ രാജാകൃഷ്ണൻ ശബ്ദലേഖനവും ,ജിതു പയ്യന്നൂർ മേക്കപ്പും ,അരുൺ മനോഹർ കോസ്റ്റുമും ,മാഫിയ ശശിസംഘട്ടനവും നിർവ്വഹിക്കുന്നു.സതീഷ്കാവിൽകോട്ടയാണ് പ്രൊഡക്ഷൻ കൺട്രോളർ .

ആൻ മെഗാ മീഡിയായുടെ ബാനറിൽ പ്രിയ വേണു, നീറ്റാ പിൻ്റോ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ." മധുരരാജ " യാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്തചിത്രം.

എല്ലാ താരങ്ങളും മൽസരിച്ച് അഭിനയിച്ച സിനിമയാണിത്. 
ത്രില്ലർ ഗണത്തിലുള്ള ചിത്രമാണിത്. എല്ലാ തലത്തിലുള്ള  പ്രേക്ഷകർക്കും കാണാൻ പറ്റുന്ന ചിത്രമാണ് " Night Drive " 

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpK desK .
 
 
 

No comments:

Powered by Blogger.