ബാബു പള്ളാശേരിക്ക് കേരള സംഗീത നാടക അക്കാഡമി അവാർഡ് .

കേരള സംഗീത നാടക അക്കാഡമിയുടെ ഈ വർഷത്തെ നാടക രചന, സംവിധാനം എന്നീ വിഭാഗങ്ങളിലെ അവാർഡിന് ബഹുമുഖ പ്രതിഭയായ ബാബു പള്ളാശേരി
തിരഞ്ഞെടുക്കപ്പെട്ടു .

വളരെ ചെറുപ്പം മുതലെ എറണാകുളത്തെ നാടക വേദിയിൽ സജീവമായ ബാബു പള്ളാശ്ശേരി അരങ്ങിലും അണിയറയിലും ഒട്ടേറെ ക്രിയാത്മകമായ സംഭാവനകൾ നൽകി കേരളത്തിലെ നാടക പ്രേക്ഷകർക്ക് പ്രിയങ്കരനാണ് . 

മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം ഉൾപ്പെടെ ധാരാളം സിനിമകൾക്ക് തിരക്കഥ എഴുതിയ ബാബു പള്ളാശ്ശേരി ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി കൂടിയാണ് . അമേച്ചർ നാടകങ്ങളും പ്രൊഫഷണൽ നാടകങ്ങളും എഴുതാൻ ഒരുപോലെ മാധ്യമബോധം പ്രകടിപ്പിക്കുന്ന ബാബു പള്ളാശ്ശേരി ടെലിവിഷൻ സീരിയൽ രചനയിലും സജീവമായിരുന്നു . 

ചലച്ചിത്ര തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് എന്നും മുൻപന്തിയിൽ നിൽക്കുന്ന ഇദ്ദേഹം തിരക്കഥാരചനയിൽ പുതുതലമുറയ്ക്ക് ഇപ്പോൾ പരിശീലനം നൽകുന്നുണ്ട് .

ഭാര്യ സൂസി ബാബു 
മക്കൾ ഇന്ത്യൻ പള്ളാശ്ശേരി, 
ലെനിൻ ബാബു .


No comments:

Powered by Blogger.