ആൻ്റണി വർഗ്ഗീസ് നായകനാകുന്ന " ആനപ്പറമ്പിലെ വേൾഡ് കപ്പ് " മെയിൽ റിലീസ് ചെയ്യും.


കാല്പന്തിനെ ഹൃദയത്തോളം സ്നേഹിച്ച  ഒരു ജനതയുടെ വികാരവുമായി എത്തുന്ന  "ആനപ്പറമ്പിലെ വേൾഡ് കപ്പ്‌ "  മെയിൽ  റിലീസ് ചെയ്യും.  

ആന്റണി വർഗീസ് നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ പ്രേംരാജ് ആണ്.  അച്ചാപ്പു  മൂവി മാജിക് &  മാസ്സ് മീഡിയ പ്രൊഡക്ഷൻ ചേർന്ന് അവതരിപ്പിക്കുന്ന  ചിത്രത്തിന്റെ നിർമാണം സ്റ്റാൻലി സി എസ് (ദുബായ്) ഫൈസൽ ലത്തീഫ് എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. 

സോഷ്യൽ മീഡിയയിൽ താരമായ ഡാനിഷ് പി കെ , അമൽ , ബാസിത് , കാശി , ഇമാനുവൽ , ശിവപ്രസാദ് , ഋത്വിക് എന്നിവരും , ടീ ജീ രവി , ബാലു വർഗീസ് , ലുക്‌മാൻ , നിഷാന്ത് സാഗർ , ജോപോൾ അഞ്ചേരി , തുടങ്ങിയവരും  ഈ ചിത്രത്തിൽ അഭിനയിക്കുന്നു  . 

ഫായിസ് സിദ്ദിഖ് ക്യാമറയും  ജെയ്ക്സ് ബിജോയ് സംഗീതവുംനിർവഹിച്ചിരിക്കുന്നു . എൻ.എം.ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ.


സലിം പി. ചാക്കോ .

 

No comments:

Powered by Blogger.