പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ " ഞാനും നിങ്ങൾ അറിഞ്ഞവരും " ഓർമ്മക്കുറിപ്പുകൾ മോഹൻലാൽ പ്രകാശനം ചെയ്തു.

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ്  ഔസേപ്പച്ചൻ വാളക്കുഴിഒരു ചലച്ചിത്ര
നിർമ്മാതാവിൻ്റെ  ഓർമ്മക്കുറിപ്പുകൾ എന്ന പേരിൽ എഴുതിയ  'ഞാനും നിങ്ങൾ അറിഞ്ഞവരും 'എന്ന പുസ്തകം മോഹൻലാൽ പ്രകാശനം ചെയ്തു.

തദവസരത്തിൽ ആദ്യ കോപ്പി ഫിലിം ചേംബർ പ്രസിഡൻറ്  സുരേഷ് കുമാറിന് നൽകുകയുണ്ടായി.  ചടങ്ങിൽ  സംവിധായകൻ രാജീവ് കുമാർ, ഔസേപ്പച്ചൻ വാളക്കുഴി,  മേനക സുരേഷ്,  തോമസ് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. 

ഇതിനോടകം പ്രസിദ്ധിയാർജിച്ച പുസ്തകം Amazon,  Flipkart എന്നിവ വഴി ലഭ്യമാണ്.  ഒലിവ്  ബുക്സ് ആണ് വിതരണം.

No comments:

Powered by Blogger.