വിഷ്ണു വിശാൽ - മുരളി കാർത്തിക് ചിത്രം " മോഹൻദാസ് " . ഇന്ദ്രജിത്ത് മുഖ്യ വേഷത്തിൽ.

'രാക്ഷസ'നു ശേഷം പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ വിഷ്ണു വിശാൽ - മുരളി കാർത്തിക് ചിത്രം " മോഹൻദാസ് " . മലയാളി താരം ഇന്ദ്രജിത്ത് മുഖ്യ വേഷത്തിൽ. 

പ്രേക്ഷകരും നിരൂപകരും ഇരുകയ്യും നീട്ടി സ്വീകരിച്ച 'വെണ്ണിലാ കബഡി കുഴു' 'രാക്ഷസൻ' എന്നീ സൂപ്പർ ഹിറ്റ്‌ സിനിമകളിലൂടെ തമിഴ് പ്രേക്ഷകർക്കപ്പുറം ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടാൻ സാധിച്ച നടനാണ് വിഷ്ണു വിശാൽ. 'രാക്ഷസ'ന് ശേഷം മറ്റൊരു ഹിറ്റ്‌ സമ്മാനിക്കാൻഒരുങ്ങുകയാണ് വിഷ്ണുവിശാലും ടീമും.

വി. വി സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു വിശാൽ, ശുഭ്രാ, ആര്യൻ രമേശ്‌ എന്നിവർ ചേർന്ന് നിർമ്മിക്കുകയും മുരളി കാർത്തിക് രചനയും സംവിധാനവുംനിർവ്വഹിക്കുകയും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മോഹൻദാസ്'. 

വിഷ്ണു വിശാലും മലയാളികളുടെ ഇഷ്ടതാരം ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ടീസർ. നിഗൂഢതകൾ നിറഞ്ഞ ടീസർകണ്ടുഞെട്ടിയിരിക്കുകയാണ് സിനിമാലോകം.
 
എന്താണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നതെന്നുള്ള ചോദ്യം മനസ്സിൽ ബാക്കിയാക്കിക്കൊണ്ടാണ്‌‌ പ്രേക്ഷകർ ടീസർ കണ്ടു തീർക്കുന്നത്. ഐശ്വര്യ രാജേഷ്, കരുണാകരൻ, ലല്ലു, പ്രകാശ് രാഘവൻ, ശാരിക് ഹസ്സൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തെത്തുന്നു. 'മോഹൻദാസി'ന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് വിഘ്‌നേഷ് രാജഗോപാലൻ ആണ്.

സംഗീതം : സുന്ദര മൂർത്തി കെ എസ്, എഡിറ്റർ: കൃപകാരൻ, കലാസംവിധാനം: അരുൺ ശങ്കർ ദുരൈ, ആക്ഷൻ ഡയറക്ടർ: അൻബറിവ്, വസ്ത്രാലങ്കാരം: പൂർത്തി പ്രവീൺ, വിപിൻ പി ആർ, സംഭാഷണം: അരവിന്ദ് മുരളി, മുരളി കാർത്തിക്, ഗാന രചന : കാർത്തിക് നേതാ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, ഹരിഹരൻ( സിങ്ക് സിനിമ), സൗണ്ട് മിക്സിങ്: അരവിന്ദ് മേനോൻ, സി ജി: ആർ. പി. എം. (വി എഫ് എക്സ്), ഡി ഐ: സുരേഷ് രവി (മംഗോ പോസ്റ്റ്‌), പോസ്റ്റർ ഡിസൈൻ: തണ്ടോര, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: സിദ്ധാർഥ് ശ്രീനിവാസ്, പി ആർ ഓ. മഞ്ജു ഗോപിനാഥ്, ഡി ഇ സി, ഡിജിറ്റൽ പാർട്ണർ: ഡിവോ, ക്രീയേറ്റീവ് പ്രൊഡ്യൂസർ: അനിത മഹേന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സീതാറാം, സ്രാവന്തി സൈനാഥ്‌.

No comments:

Powered by Blogger.